റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷവും പിന്നിട്ട് കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യം. 45 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്.
ബി.ജെ.പിയുടെ സീറ്റ് 25 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. നാല് സീറ്റില്‍ എ.ജെ.എസ്.യുവും മൂന്ന് സീറ്റില്‍ ജെ.വി.എമ്മും മുന്നേറുമ്പോള്‍ നാല് സീറ്റില്‍ മറ്റുള്ളവര്‍ മുന്നിലാണ്.
വോട്ടെണ്ണല്‍ അവസാനത്തോട് അടുക്കുമ്പോഴാണ് മഹാസഖ്യം വന്‍ കുതിപ്പ് നടത്തിയത്. 40 സീറ്റില്‍ നിന്നും താഴേക്ക് പോകാതെയാണ് മഹാസഖ്യം ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 33 സീറ്റ് വരെ ഭൂരിപക്ഷം നിലനിര്‍ത്തിയ ബി.ജെ.പിക്ക് ഒരുഘട്ടില്‍ പോലും മഹാസഖ്യത്തെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
അല്പം മുന്‍പ് വരെ തങ്ങള്‍ക്ക് തികഞ്ഞ പ്രതീക്ഷയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി രഘുബര്‍ദാസ് പറഞ്ഞത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ പോലും തോല്‍വി നേരിടാനൊരുങ്ങുകയാണ് അദ്ദേഹം. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ
പല നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പിന്നിലാണ്.
അതേസമയം റാഞ്ചിലെ കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ