| Tuesday, 24th December 2019, 9:47 am

ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 27 ന്? ; കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം. ജെ.എം.എം നേതാവായ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 27 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജെ.എം.എമ്മിന് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആറ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് അഞ്ച് മന്ത്രിസ്ഥാനത്തിനൊപ്പം സ്പീക്കര്‍ പദവിയും ആര്‍.ജെ.ഡിക്ക് ഒരു മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എം.എമ്മിന്റെ പാര്‍ട്ടി യോഗം ഇന്ന് 12 മണിക്ക് ജെ.എം.എം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഷിബു സോറന്റെ വസതിയില്‍ നടക്കുന്നുണ്ട്. നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും സീറ്റ് നില വര്‍ധിപ്പിച്ചിരുന്നു.
ജെ.എം.എമ്മിന് 30 സീറ്റും കോണ്‍ഗ്രസിന് 16 സീറ്റും ആര്‍.ജെ.ഡിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ബി.ജെ.പി 25 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ചെറുകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ജെ.വി.എം 3 സീറ്റിലും എ.ജെ.എസ്.യു 2 സീറ്റിലും ഒതുങ്ങി.

We use cookies to give you the best possible experience. Learn more