| Thursday, 10th November 2016, 2:46 pm

ജഡ്ജിമാര്‍ക്ക് വിനയവും എളിമയും വേണം; വിധിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് പിന്‍വലിക്കണം. കേസില്‍ നാളെ സുപ്രീം കോടതിയില്‍ ഹാജരാകും.


ന്യദല്‍ഹി: ജഡ്ജിമാര്‍ക്ക് അത്യാവശ്യമായി വേണ്ടത് വിനയവും എളിമയുമാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ജഡ്ജിമാര്‍ക്കും തെറ്റുപറ്റാമെന്നും ഇത്തരമൊരു തെറ്റ് തന്നെയാണ് സൗമ്യ വധക്കേസിലും സംഭവിച്ചതെന്നും കട്ജു പറഞ്ഞു.

വിധിയില്‍ തെറ്റുണ്ടെങ്കില്‍ പുനപരിശോധക്കണം. അതിന് ജഡ്ജിമാര്‍ തയ്യാറാകണം. വിധി പുനപരിശോധിക്കുന്നതില്‍ ജഡ്ജിമാര്‍ വീഴ്ച വരുത്തരുതെന്നും കട്ജു ആവശ്യപ്പെട്ടു.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് പിന്‍വലിക്കണം. കേസില്‍ നാളെ സുപ്രീം കോടതിയില്‍ ഹാജരാകും. സൗമ്യ വധക്കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിനു കൈമാറണമെന്നും കട്ജു ആവശ്യപ്പെട്ടു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നാളെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായി തന്റെ നിലപാടുകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും.

ജഡ്ജിമാരും മനുഷ്യരാണ്. അവര്‍ക്കും തെറ്റു പറ്റാം. എന്നാല്‍ തെറ്റു പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും കട്ജുപറയുന്നു.

സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more