കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ തീവ്രവാദികളുടെ സഹായികള്‍: കരസേന മേധാവി ബിപിന്‍ റാവത്
India
കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ തീവ്രവാദികളുടെ സഹായികള്‍: കരസേന മേധാവി ബിപിന്‍ റാവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2017, 7:58 am

പാകിസ്ഥാന്‍, ഐ.എസ് പതാകകള്‍ വീശുന്നവര്‍ ദേശവിരുദ്ധരാണെന്നും ബിപിന്‍ റാവത്. പറഞ്ഞു. കശ്മീരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം അറിയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു റാവത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞിരുന്നു.

ശ്രീനഗര്‍:  തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലെറിയുന്ന കശ്മീരികളെ തീവ്രവാദികളുടെ സഹായികളായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കരസേന മേധാവി ബിപിന്‍ റാവത്. സൈനിക ഓപറേഷനിടെ കല്ലെറിഞ്ഞാല്‍ വെടിവെയ്ക്കാന്‍ സൈന്യം മടിക്കില്ലെന്നും ബിപിന്‍ റാവത് പറഞ്ഞു.

പാകിസ്ഥാന്‍, ഐ.എസ് പതാകകള്‍ വീശുന്നവര്‍ ദേശവിരുദ്ധരാണെന്നും ബിപിന്‍ റാവത്. പറഞ്ഞു. കശ്മീരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം അറിയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു റാവത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞിരുന്നു.

പ്രദേശവാസികള്‍ ആയുധമെടുത്താല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒരുപക്ഷേ, ഇവര്‍ ഇന്ന് രക്ഷപ്പെടും പക്ഷേ, നാളെ പിടിക്കപ്പെടുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കശ്മീരിലെ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഇതേ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും റാവത്ത് പറഞ്ഞു.