ന്യൂദല്‍ഹി: ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന(തടയല്‍) നിയമം, 1967 ഉപയോഗിച്ചാണ് കേന്ദ്ര നടപടി. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. പുല്‍വാമ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെയാണ് നിരോധനം എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് സംഘടന ഭീഷണിയാണെന്നും, തീവ്രവാദ സംഘടനകളുമായി ജമാഅത്ത് ഇസ്‌ലാമിക്ക് അടുത്ത ബന്ധം ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
വിഘടനവാദ സംഘടനകളുടെ നേതാക്കളെ അറസ്റ്റു ചെയ്യുന്നത് താഴ് വരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും, മുമ്പ് നടന്നിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ പ്രതികൂലമായാണ് സംസ്ഥാനത്തെ ബാധിച്ചതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ഇവരുടെ അറസ്റ്റ് നിയമാനുസൃതമല്ലെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.
1942 ലാണ് ജമ്മു കാശ്മീരില്‍ ജമാഅത്ത് ഇസ്‌ലാമി രൂപീകരിച്ചത്. 1965 മുതല്‍ 1987 വരെ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ജമാഅത്തെ ഇസ് ലാമി പങ്കെടുത്തിരുന്നു.