| Saturday, 12th January 2019, 10:42 pm

ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ഷാ ഫൈസലിന് തന്റെ ചുമതലകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; ഐ.എ.എസില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കാശ്മീരിലെ കേന്ദ്ര സര്‍ക്കാറിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഷാ ഫൈസല്‍ ഐ.എ.എസ് പദവി ഉപേക്ഷിച്ചതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. ഒരുപാട് ബഹുമാനം ലഭിക്കുന്ന സര്‍ക്കാരിന്റെ ഈ പദവി കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പോലും കഴിയാത്ത ഫൈസല്‍ ഭാവിയില്‍ എന്തു ചെയ്യുമെന്ന് താന്‍ അത്ഭുതപ്പെടുന്നതായും മാലിക് പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാളുപരി ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ഫൈസലിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നെന്നും മാലിക് പറഞ്ഞു.

Also Read ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം യു.പിയില്‍ നടന്നത് 59ഓളം എന്‍കൗണ്ടറുകള്‍; ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍

“ഞാന്‍ അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു. ഒരുപാട് ബഹുമാനം ലഭിക്കുന്ന സര്‍ക്കാരിന്റെ ഈ ഉദ്യോഗം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു വ്യക്തി ഭാവിയില്‍ എന്തു ചെയ്യുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അദ്ദേഹം ഐ.എ.എസുകാരനായി തന്നെ തുടര്‍ന്ന് രാജ്യത്തെ സേവിക്കുകയായിരുന്നു നല്ലത്”- മാലിക് എ.എന്‍.ഐയോട്‌
പറഞ്ഞു.

2010 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഫൈസല്‍, കാശ്മീരില്‍ നിര്‍ത്താതെയുള്ള കൊലപാതകങ്ങളിലും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തിലും പ്രതിഷേധിച്ചാണ് രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജിയെ ബി.ജെ.പി സര്‍ക്കാറിനു നേരെയുള്ള കുറ്റാരോപണമായാണ് പി. ചിദംബരം വിശേഷിപ്പിച്ചത്.

സിവില്‍ സര്‍വീസില്‍ നിരാശനായിരുന്നില്ലെന്നും ജോലിയില്‍ തനിക്ക് പൂര്‍ണ്ണ അവസരങ്ങളുണ്ടായിരുന്നുവെന്നും ഫൈസല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more