| Saturday, 15th February 2020, 10:57 am

ഒമര്‍ അബ്ദുള്ളക്കും മെഹ്ബൂബ മുഫ്തിക്കും പിന്നാലെ ഷാ ഫൈസലിനെതിരേയും പൊതുസുരക്ഷാ നിയമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടി മേധാവിയുമായ ഷാഫൈസലിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. നേരത്തെ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, അലി മുഹമ്മദ് സാഗര്‍, സര്‍താജ് മദാനി, ഹിലാല്‍ ലോണ്‍, നയീം അക്തര്‍ തുടങ്ങിയവര്‍ക്കെതിരേയും പൊതുസുരക്ഷ നിയമം ചുമത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 14 മുതല്‍ ഷാഫൈല്‍ തടങ്കലില്‍ കഴിയുകയാണ്. അദ്ദേഹത്തെ തടവിലാക്കിയ ശേഷം പിന്നീട് ശ്രീനഗറിലെ എം.എല്‍.എ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.

വിചാരണ കൂടാതെ ആരെയും മൂന്ന് മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം.

ഒമര്‍ അബ്ദുള്ളക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയത് ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ജമ്മുകശ്മീര്‍ അഡ്മിനിസിട്രേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഒമര്‍ അബ്ദുള്ളക്കെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും സാറാ അബ്ദുള്ള ആരോപിച്ചു.

തടവില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നരച്ച് നീണ്ട് ജഡ കെട്ടിയ താടിയും പ്രായം ചെന്ന ചിരിമാഞ്ഞ മുഖവുമായ ഒമര്‍ അബ്ദുള്ളയുടെ ചിത്രമാണ് പുറത്തുവന്നത്.

ഒമര്‍ അബ്ദുളള തടങ്കലിലായിട്ട് ആറ് മാസമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ടാല്‍ മുപ്പത് വര്‍ഷം കഴിഞ്ഞതുപോലെ തോന്നുമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അശോക് ധമിജ ട്വിറ്ററില്‍ ഒമര്‍ അബ്ദുള്ളയുടെ ചിത്രം പങ്കുവെച്ച് എഴുതിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more