സൈനികര്‍ സംയമനം പാലിക്കണം; കാശ്മീരിലെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
Daily News
സൈനികര്‍ സംയമനം പാലിക്കണം; കാശ്മീരിലെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2017, 10:05 am

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന സൈന്യത്തിന്റെ ആക്രമണത്തിലും കൊലപാതകത്തിലും അപലപിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

ബാട്ടമാലോ മേഖലയിലെ 23 കാരനായ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു മുഫ്തിയുടെ പ്രതികരണം.

പ്രകോപനപരമായ അവസരങ്ങളില്‍ സൈന്യം പരമാവധി സംയമനം പാലിക്കണമെന്ന് മുഫ്തി ആവശ്യപ്പെട്ടു. പുല്‍വാമ മേഖലയില്‍ വെച്ച് വെടിയേറ്റ് കൊലപ്പെട്ട ബാഷിര്‍ അഹമ്മദിന്റെ മരണത്തില്‍ അപലപിക്കുന്നതായും മുഫ്തി പറഞ്ഞു.


Dont Miss ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയ സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായി കടകംപള്ളി സുരേന്ദ്രന്‍


ജനങ്ങളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന സാഹചര്യത്തില്‍ സൈന്യം വേണം സംയമനം പാലിക്കാന്‍. ഇല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. സ്വന്തം ജോലി ചെയ്യുന്നതോടൊപ്പം തന്നെ ജനങ്ങളുടെ ജീവന് കൂടി പ്രധാന്യം നല്‍കണമെന്നും മുഫ്തി പറഞ്ഞു.

സൈന്യം ആളുകളെ മര്‍ദ്ദിക്കുന്ന വീഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനാധിപത്യരാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയണമെന്നുള്ള ഭീകരരുടെ ഭീഷണി അവഗണിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിതിനാണ് ഭീകരര്‍ പി.ഡി.പി പ്രവര്‍ത്തകനായ ബാഷിറിനെ കൊലപ്പെടുത്തിയത്.