| Tuesday, 1st March 2016, 5:14 pm

യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജിതിന്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീമേഷ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുക്കുകയും ഇക്കാര്യം പറഞ്ഞ് ശ്രീമേഷിനെ പുറത്താക്കുകയും ചെയ്തു. എം.എം.സിയില്‍ യൂണിയന്‍ രൂപീകരിച്ച നേതാവാണ് ശ്രീമേഷ്. ശ്രീമേഷിനെ പുറത്താക്കിക്കൊണ്ട് യൂണിയന്‍ തന്നെ ഇല്ലാതാക്കുകയെന്ന അജണ്ടയായിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പെട്ടെന്നു തന്നെ സമരം തുടങ്ങുകയായിരുന്നു.

| ഫേസ് ടു ഫേസ് : ജിതിന്‍ |

കോഴിക്കോട് ജില്ലയിലെ പ്രമുഖ മെഡിക്കല്‍ കോളജായ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ കഴിഞ്ഞ ഒരുമാസത്തോളമായി സമരത്തിലാണ്. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ഉറപ്പാക്കുകയെന്ന ഇവരുടെ ആവശ്യം പരിഗണിക്കപ്പെടാതെയായതോടെയാണ് ഇവര്‍ക്കു സമരത്തിനിറങ്ങേണ്ടി വന്നത്്. സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഹോസ്റ്റല്‍ പൂട്ടിയും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാതെയും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ലംഘിക്കുകയും വഴി സമരം ചെയ്യുന്ന നഴ്‌സുമാരെ അടിച്ചമര്‍ത്തുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ഇതിന് ഒത്താശ ചെയ്യുന്നത് പ്രദേശത്തെ പ്രമുഖ സി.പി.ഐ.എം നേതാവാണെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. മലബാര്‍ മെഡിക്കല്‍ കോളജില്‍ സമരം ചെയ്യാനിടയായ സാഹചര്യങ്ങളെക്കുറിച്ചും മറ്റും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജിതിന്‍ സംസാരിക്കുന്നു.

മലബാര്‍ മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് ഇറങ്ങാന്‍ കാരണം?

ആറുമാസം മുമ്പാണ് ഇവിടെ യൂണിയന്‍ രൂപീകരിച്ചത്. ഇവിടെ നഴ്‌സുമാര്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. പി.എഫ് ഇല്ല, ഇ.എസ്.ഐ ഇല്ല. ബോണസ് 2 കൊല്ലം കൂടുമ്പോഴൊക്കെയാണ് നല്‍കുന്നത്. ആറുമാസത്തോളം വൈകിയാണ് ശമ്പളം നല്‍കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ യൂണിയന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

നഴ്‌സുമാര്‍ക്ക് യൂണിഫോം അലവന്‍സ് നല്‍കണമെന്ന ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ ഏഴുവര്‍ഷത്തോളം ജോലി ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇതുവരെ അലവന്‍സ് നല്‍കിയിട്ടില്ല.

മുന്‍കൂട്ടി അറിയിക്കാതെ സമരരംഗത്തേക്ക് ഇറങ്ങിയെന്ന ആരോപണമുണ്ടല്ലോ?

യൂണിയന്‍ രൂപീകരിച്ചശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്ന മുന്നറിയിപ്പു നല്‍കി നവംബര്‍ 14 നോട്ടീസ് നല്‍കി. തുടര്‍ന്ന് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് റിജീയണല്‍ ലേബര്‍ ഓഫീസറുടെ മുമ്പാകെ ചര്‍ച്ച നടന്നു. ഡിസംബര്‍ 28നു മുമ്പ് ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞതനുസരിച്ച് എഗ്രിമെന്റ് തയ്യാറാക്കി.

ശമ്പളം എല്ലാമാസവും അഞ്ചാം തിയ്യതിക്കു മുമ്പ് നല്‍കണം, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ നല്‍കുക, 3500 രൂപ ബോണസ് നല്‍കുക, യൂണിഫോം അലവന്‍സായി 1500 രൂപ നല്‍കുക എന്നീ കാര്യങ്ങള്‍ എഗ്രിമെന്റായി. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.

ഇതേത്തുടര്‍ന്ന് ജനുവരി അഞ്ചാം തിയ്യതി വൈകുന്നേരം മാനേജര്‍ ഞങ്ങളെ ചര്‍ച്ചയ്ക്കു വിളിപ്പിക്കുകയും ചില ബുദ്ധിമുട്ടുകളുണ്ടെന്നും സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഹോസ്പിറ്റലില്‍ പ്രശ്‌നമുണ്ടാവരുതെന്നു കരുതി ഞങ്ങള്‍ സമരം മാറ്റിവെക്കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കി. ജനുവരി 31ന് മുമ്പ് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് എഗ്രിമെന്റുണ്ടാക്കി. ഇതും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരരംഗത്തേക്കിറങ്ങിയത്.

ശ്രീമേഷ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുക്കുകയും ഇക്കാര്യം പറഞ്ഞ് ശ്രീമേഷിനെ പുറത്താക്കുകയും ചെയ്തു. എം.എം.സിയില്‍ യൂണിയന്‍ രൂപീകരിച്ച നേതാവാണ് ശ്രീമേഷ്. ശ്രീമേഷിനെ പുറത്താക്കിക്കൊണ്ട് യൂണിയന്‍ തന്നെ ഇല്ലാതാക്കുകയെന്ന അജണ്ടയായിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പെട്ടെന്നു തന്നെ സമരം തുടങ്ങുകയായിരുന്നു.

യൂണിഫോം ഇടാതെ ജോലിക്കെത്തിയതില്‍ ചില വിദ്യാര്‍ഥികളെ പുറത്താക്കിയതാണ് സമരം തുടങ്ങാന്‍ കാരണമെന്നാണല്ലോ മാനേജ്‌മെന്റിന്റെ ആരോപണം?

ജനുവരി 5നു നടന്ന ചര്‍ച്ചയില്‍ ജനുവരി 31ന് മുമ്പ് യൂണിഫോം അലവന്‍സ് പൈസയായി നല്‍കില്ലെന്നും പകരും രണ്ടുജോഡി യൂണിഫോം നല്‍കാമെന്നും അവര്‍ നിര്‍ദേശം വെച്ചു. ഇതു ഞങ്ങള്‍ അംഗീകരിച്ചു. ജനുവരി 31നുള്ളില്‍ യൂണിഫോം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ യൂണിഫോമിലല്ലാതെ ജോലി ചെയ്യട്ടേയെന്നു ചോദിച്ചു. അപ്പോള്‍ ചെയര്‍മാനുമായി സംസാരിക്കാനാണ് പറഞ്ഞത്. ജനുവരി 31നുള്ളില്‍ യൂണിഫോം കിട്ടിയില്ലെങ്കില്‍ യൂണിഫോമില്ലാതെ ജോലി ചെയ്യാന്‍ അദ്ദേഹം അനുമതി തന്നു. ഇതനുസരിച്ചാണ് ഞങ്ങള്‍ ഫെബ്രുവരി മുതല്‍ യൂണിഫോമില്ലാതെ ജോലിക്കെത്തിയത്.

ഇതിനിടെ മെഡിക്കല്‍ സൂപ്രണ്ട് എന്ന തസ്തികയില്‍ ചന്ദ്രബാബു എന്നയാളെ മാനേജ്‌മെന്റ് നിയമിച്ചു. നഴ്‌സുമാരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. നഴ്‌സുമാരില്‍ രണ്ടുപേരെ യൂണിഫോമിട്ടില്ലെന്ന പേരില്‍ പുറത്താക്കി. മെഡിക്കല്‍ നെഗ്ലിജന്‍സിന്റെ പേരിലോ എന്തെങ്കിലും തരത്തിലുള്ള കളവ് നടത്തിയതായോ തെളിഞ്ഞാല്‍ മാത്രമേ നഴ്‌സുമാരെ പിരിച്ചുവിടാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നിലനില്‍ക്കെയാണ് യൂണിഫോമിട്ടില്ലെന്ന പേരില്‍ പുറത്താക്കിയത്.

യൂണിയന്‍ നേതാവായ ശ്രീമേഷും മറ്റു ചിലരും ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ സൂപ്രണ്ടിന്റെ സമീപിച്ചു. നിങ്ങളുടെ യൂണിയനെ ഞാന്‍ തകര്‍ത്തുതരാം എന്നാണ് അദ്ദേഹം നഴ്‌സുമാരോട് പറഞ്ഞത്.

ശ്രീമേഷ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുക്കുകയും ഇക്കാര്യം പറഞ്ഞ് ശ്രീമേഷിനെ പുറത്താക്കുകയും ചെയ്തു. എം.എം.സിയില്‍ യൂണിയന്‍ രൂപീകരിച്ച നേതാവാണ് ശ്രീമേഷ്. ശ്രീമേഷിനെ പുറത്താക്കിക്കൊണ്ട് യൂണിയന്‍ തന്നെ ഇല്ലാതാക്കുകയെന്ന അജണ്ടയായിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പെട്ടെന്നു തന്നെ സമരം തുടങ്ങുകയായിരുന്നു.

അടുത്തപേജില്‍ തുടരുന്നു

മാനേജ്‌മെന്റ് ഹോസ്റ്റല്‍ പൂട്ടുമെന്ന നിലപാടെടുത്തു. ഈ സമയത്ത് ഹോസ്റ്റലിനുള്ളില്‍ ഗര്‍ഭിണിയായ ഒരു നഴ്‌സ് കിടക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് പുറത്തുവന്നപ്പോഴാണ് ഹോസ്റ്റല്‍ അടച്ചുപൂട്ടുകയാണെന്ന് അവര്‍ക്ക് മനസിലായത്. അതോടെ അവര്‍ ബഹളം വെച്ചു. താനിതിനുള്ളിലുണ്ടെന്ന് വിളിച്ചുപറഞ്ഞു. നീ അവിടെ കിടക്ക് എന്നു പറഞ്ഞ് മാനേജ്‌മെന്റ് ഹോസ്റ്റല്‍ പൂട്ടി പോകുകയാണ് ചെയ്തത്.

ആശുപത്രിയുടെ പ്രവര്‍ത്തനം തീര്‍ത്തും തടസപ്പെടുത്തിയായിരുന്നോ സമരം?

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലെല്ലാം നഴ്‌സുമാരെ നിര്‍ത്തിയിരുന്നു. ഐ.സി.യു, ഡയാലിസിസ് തുടങ്ങിയ അത്യാഹിത വിഭാഗങ്ങളിലുള്ളവരെല്ലാം ജോലിയില്‍ തുടര്‍ന്നിരുന്നു.

പ്രത്യേകശ്രദ്ധ ആവശ്യമുള്ള രോഗികളെ വരെ ഉപേക്ഷിച്ചുപോയി എന്ന ആരോപണം ശരിയല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അത്തരം സമീപനങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വനിതാ നഴ്‌സുമാരെ ചിലര്‍ ആക്രമിച്ചുവെന്ന് നിങ്ങള്‍ ആരോപിച്ചിരുന്നു?

നഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയതോടെ നഴ്‌സുമാരെ ഹോസ്റ്റലില്‍ കയറ്റില്ലെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തു. ഇതിനായി ചില ട്രേഡ് യൂണിയന്‍ നേതാക്കളെ ഉപയോഗിച്ചു, അവര്‍ നേതാക്കളെന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ മാനേജ്‌മെന്റിന്റെ ഗുണ്ടകളെന്നു പറയുന്നതാണ് ശരി.

മാനേജ്‌മെന്റ് ഹോസ്റ്റല്‍ പൂട്ടുമെന്ന നിലപാടെടുത്തു. ഈ സമയത്ത് ഹോസ്റ്റലിനുള്ളില്‍ ഗര്‍ഭിണിയായ ഒരു നഴ്‌സ് കിടക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് പുറത്തുവന്നപ്പോഴാണ് ഹോസ്റ്റല്‍ അടച്ചുപൂട്ടുകയാണെന്ന് അവര്‍ക്ക് മനസിലായത്. അതോടെ അവര്‍ ബഹളം വെച്ചു. താനിതിനുള്ളിലുണ്ടെന്ന് വിളിച്ചുപറഞ്ഞു. നീ അവിടെ കിടക്ക് എന്നു പറഞ്ഞ് മാനേജ്‌മെന്റ് ഹോസ്റ്റല്‍ പൂട്ടി പോകുകയാണ് ചെയ്തത്.

രക്ഷിക്കണം എന്നറിയിച്ച് ഈ നഴ്‌സ് സമരം ചെയ്യുന്ന പെണ്‍കുട്ടികളിലോരാള്‍ക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ കുറേസമയത്തിനുശേഷമാണ് ആ കുട്ടി ഇതു കണ്ടത്.

ഇതിനിടെ ഹോസ്റ്റലിലെ ജലവിതരണവും വൈദ്യുതി സംവിധാനവുമെല്ലാം നിര്‍ത്തലാക്കിയിരുന്നു. രാത്രി ഞങ്ങള്‍ ഹോസ്റ്റല്‍ മുറി തല്ലിത്തുറന്ന് അകത്തു ചെല്ലുമ്പോള്‍ നഴ്‌സ് ബോധം കെട്ടു കിടക്കുകയായിരുന്നു. തുടര്‍ന്ന് അവരെ പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു.

പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായം മാനേജ്‌മെന്റിനുണ്ട്. ഇയാള്‍ സമരപ്പന്തലില്‍ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങള്‍ സമരം തുടര്‍ന്നാല്‍ ജനങ്ങള്‍ ഞങ്ങളെ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഐ.എന്‍.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളെയെല്ലാം നേതാക്കളെ അവര്‍ ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. മാനേജ്‌മെന്റിനെ പൂര്‍ണമായി നിയന്ത്രിക്കുന്നത് അയാളാണ്.

ഇക്കാര്യം പരാതിപ്പെട്ടില്ലേ?

ആ കുട്ടിയുടെ ഭര്‍ത്താവിനൊപ്പം അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയിരുന്നു. എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ഞങ്ങളെ അവിടെ നിര്‍ത്തി. കേസ് എടുക്കാന്‍ തയ്യാറായില്ല. മാനേജ്‌മെന്റിനെ സഹായിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.

മാനേജ്‌മെന്റിന് പുറത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടോ?

പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായം മാനേജ്‌മെന്റിനുണ്ട്. ഇയാള്‍ സമരപ്പന്തലില്‍ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങള്‍ സമരം തുടര്‍ന്നാല്‍ ജനങ്ങള്‍ ഞങ്ങളെ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഐ.എന്‍.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളെയെല്ലാം നേതാക്കളെ അവര്‍ ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. മാനേജ്‌മെന്റിനെ പൂര്‍ണമായി നിയന്ത്രിക്കുന്നത് അയാളാണ്.

അടുത്തിടെ സമരം ചെയ്ത നഴ്‌സുമാരെ പിന്തുണച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു?

നഴ്‌സുമാര്‍ക്ക് പിന്തുണയറിയിച്ച് അദ്ദേഹത്തെപ്പോലുള്ളവര്‍ രംഗത്തുവരുന്നുണ്ട്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമവും അവരില്‍ നിന്നുണ്ടാവണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കുകയാണ് ശരിക്കും അദ്ദേഹത്തിനെപ്പോലുള്ള നേതാക്കള്‍ ചെയ്യേണ്ടത്.

We use cookies to give you the best possible experience. Learn more