രോമാഞ്ചം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ്
ആവേശം.
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കിയ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. അന്‍വര്‍ റഷീദ് എന്റെര്‍ടൈന്‍മെന്റ്‌സ് എന്ന ബാനറില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും കൂടിയാണ് ചിത്രം നിര്‍മിച്ചത്.
താന്‍ ചെയ്യാന്‍ വിചാരിച്ച സിനിമ ആവേശം ആയിരുന്നില്ലെന്നും മറ്റൊരു സിനിമയായിരുന്നെന്നും ജിത്തു മാധവന്‍. അന്‍വര്‍ റഷീദ് ആയിരുന്നു ആവേശം ചെയ്യാന്‍ പറഞ്ഞത് എന്ന് മീഡിയ വണിനോടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘അന്‍വര്‍ക്കയാണ് എന്റെ അടുത്ത സിനിമ ഇതാണ് എന്ന അഭിപ്രായം പറഞ്ഞത്. എന്റെ ഇപ്പോഴത്തെ എനര്‍ജി യൂസ് ചെയ്യേണ്ടത് ആവേശത്തിലായിരിക്കണം, അങ്ങനെ ഒരു സിനിമ ആയിരിക്കണം നീ ചെയ്യേണ്ടത്. മറ്റേ കഥ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ആവേശമാണ് അടുത്തത് ചെയ്യേണ്ടത് എന്ന ഗൈഡന്‍സ് എനിക്ക് തന്നത് അന്‍വര്‍ക്കയായിരുന്നു’ ജിത്തു പറഞ്ഞു.
‘ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഒരു സംവിധായകനും നിര്‍മാതാവുമാണ് അന്‍വര്‍ റഷീദ്, അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പുള്ളിയാണ് എന്നെ ആവേശത്തിലേക്ക് കൊണ്ടുവന്നത്’ അദ്ദേഹം കൂട്ടിചേര്‍ത്തു.
‘രാവിലെ തെട്ട് വൈകുന്നേരം വരെ ഞങ്ങള്‍ ഒരുപാട് കഥകള്‍ ഡിസ്‌കസ് ചെയ്തതിന് ശേഷമാണ് അന്‍വര്‍ക്ക ആവേശം സെലക്ട് ചെയ്തത്. വേറൊരു കഥക്കായിരുന്നു ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്’ അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഈ വര്‍ഷത്തെ നാലമത്തെ 100കോടി ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിന് പുറമെ മിഥുന്‍ ജയശങ്കര്‍, ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്, മിഥൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
Content Highlight: Jithu Madhavn Talk About Anwar Rasheed And Aavesham Movie