രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ജിത്തു മാധവന്‍. രോമാഞ്ചത്തിന് ശേഷം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം. വിഷു റിലീസായി എത്തിയ ചിത്രം ആറ് ദിവസം കൊണ്ട് 50 കോടി കളക്ഷനാണ് നേടിയത്.
രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ജിത്തു മാധവന്‍. രോമാഞ്ചത്തിന് ശേഷം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം. വിഷു റിലീസായി എത്തിയ ചിത്രം ആറ് ദിവസം കൊണ്ട് 50 കോടി കളക്ഷനാണ് നേടിയത്.
ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമ ഷൂട്ട് ചെയ്ത സമയത്ത് രോമാഞ്ചം തോന്നിയ മൊമന്റ് ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങനെ ഒന്ന് മാത്രമായി പറയാന്‍ കഴിയില്ല. ഒരുപാട് മൊമെന്റുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ക്ക് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ഒച്ചയിടാന്‍ തോന്നുന്നതും കയ്യടിക്കാന്‍ തോന്നുന്നതുമായ എല്ലാ സീനുകളും ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് അതേ ഇമോഷന്‍സ് കിട്ടിയിരുന്നു.
ഒരു സീന്‍ കട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അങ്ങനെയാണ്. പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ കിട്ടുന്ന ഇമോഷന്‍ എനിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കിട്ടണമായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.
ചിത്രത്തില്‍ അജു എന്ന കഥാപാത്രമായി എത്തിയത് പ്രണവ് രാജ് എന്ന ഹിപ്സ്റ്ററായിരുന്നു. താരത്തെ എങ്ങനെയാണ് ഈ സിനിമയിലേക്ക് കൊണ്ടുവന്നത് എന്ന ചോദ്യത്തിനും ജിത്തു അഭിമുഖത്തില്‍ മറുപടി നല്‍കി.
‘ഇവരെ ഓരോരുത്തരെയും ഒരുപാട് ആളുകളില്‍ നിന്ന് ഒഡീഷന്‍ ചെയ്ത് എടുത്തതാണ്. ഇവരൊക്കെ വന്നതിന് ശേഷമാണ് ആര് ഏത് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത്.
അജുവിന്റെ കഥാപാത്രം ചെയ്യാന്‍ വേണ്ടി തെലുങ്കില്‍ അല്ലു അര്‍ജുന്‍ മലയാളത്തില്‍ ഹിപ്സ്റ്റര്‍ എന്ന രണ്ട് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. അല്ലു അര്‍ജുന്‍ ബിസിയായത് കൊണ്ട് ഹിപ്സ്റ്ററിനെ കൊണ്ടുവന്നു (ചിരി),’ ജിത്തു മാധവന്‍ പറഞ്ഞു.
Content Highlight: Jithu Madhavan Talks About His Fav Moment In Aavesham