ആവേശം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഫഹദിനെപ്പോലെ തന്നെ ആഘോഷിക്കപ്പെടുകയാണ് സിനിമയിലെ പുതുമുഖ താരങ്ങളായ നാല് യുവാക്കള്‍.
തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്. നെഗറ്റീവ് ഷെയ്ഡുള്ള കുട്ടി കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശൂര്‍കാരന്‍ മിഥൂട്ടി എന്നിവരാണ് ചിത്രത്തില്‍ കിടിലന്‍ പ്രകടനം നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
ചിത്രത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഗെമിങ്ങിലൂടെയും യൂട്യൂബിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് ഹിപ്സ്റ്റർ. താരത്തിനെ ആദ്യമായി ഷൂട്ട് ചെയ്യുമ്പോൾ നല്ല പേടി ഉണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകൻ ജിത്തു മാധവൻ. ബാക്കി ഉള്ളവരെ ഷൂട്ട് ചെയ്യുന്ന പോലെ അല്ലെന്നും ഹിപ്സ്റ്ററിന് നല്ല ഫാൻ ബേസ് ഉണ്ടെന്നും ജിത്തു പറഞ്ഞു.
ബെംഗളൂരുവിൽ ഫഹദ് ചായ കുടിച്ച് നിൽകുമ്പോൾ ഒരു കൂട്ടം ആളുകൾ ഹിസ്പ്റ്ററിന്റെ ചുറ്റും കൂടി നിന്ന് ഫോട്ടോ എടുത്തതെന്നും ജിത്തു പറയുന്നുണ്ട്. അതുകൊണ്ട് തനിക്ക് ടെൻഷൻ ഉണ്ടാകുമല്ലോ എന്നും ജിത്തു കൂട്ടിച്ചേർത്തു. ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘എനിക്ക് ഹിപ്സ്റ്ററിനെ ഫസ്റ്റ് ടൈം ഷൂട്ട് ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. ബാക്കിയുള്ളവരെ ഷൂട്ട് ചെയ്യുന്നതുപോലെ അല്ല. ഹിപ്സ്റ്ററിന് പ്രത്യേക ഫാൻ ബേസ് ഉണ്ട്. ഫാൻസിനെ വരെ സാറ്റിസ്‌ഫൈ ചെയ്യണം. അതിനുള്ള ഷോട്ടുകൾ ഞാൻ വെയ്ക്കണം. ആ ഒരു ടെൻഷൻ ഉണ്ടായിരുന്നു. ചുറ്റും ആളുകൾ നോക്കി നിൽക്കുകയാണ്. ചുറ്റും പിള്ളേര് നിൽക്കുകയാണ്.
ഒന്ന് തള്ളുന്ന സീൻ ഉണ്ടെങ്കിൽ തന്നെ അവർ ഇടപെടും. ഏയ് ഹിസ്പ്റ്റർ ഭായിയെ പറ്റി പറഞ്ഞാൽ എന്ന് പറയുന്ന ടീംസ് അവിടെയുണ്ട്. ബെംഗളൂരുവിലെ ചെന്നിട്ട് ഫഹദ് ചായ കുടിച്ചിട്ട് വഴിയിൽ നിൽക്കുമ്പോൾ ഒരുകൂട്ടം പിള്ളേര് ഓടി ഹിന്ദിയിൽ ഹിപ്സ്റ്റർ ഭായ് എന്ന് വിളിച്ചിട്ട് നേരെ പോകുന്നു. വട്ടത്തിൽ നിന്ന് ഫോട്ടോയെടുക്കുന്നു ഫഹദ് അവിടെ ചായ കുടിച്ചിരിക്കുന്നു എന്ന് പറയുന്ന സാധനം വരെ ഉണ്ടായിട്ടുണ്ട്. അപ്പോൾ നമുക്ക് ടെൻഷൻ ഉണ്ടാകുമല്ലോ,’ ജിത്തു മാധവൻ പറഞ്ഞു.
Content Highlight: Jithu madhavan about hispter fan base