| Tuesday, 28th January 2014, 2:27 pm

ജിത്തുവിന്റെ 2014 ലെ ചിത്രത്തിലെ നായിക കാവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]2014 ല്‍ ജിത്തുജോസഫിന്റേതായി 3 ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്.

ദിലീപ് നായകനാകുന്ന ഒരു ഫാമിലി എന്റെര്‍ടെയ്‌നര്‍ ആയിരിക്കും അതില്‍ ആദ്യത്തേത്.

പുതുമുഖങ്ങളായ രണ്ടു നായികമാരാവും ദിലീപിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കുക. രാജേഷ് വര്‍മ്മയാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്.

രണ്ടാമത്തേത് പൃഥ്വിരാജ് നായകനാകുന്ന ചിത്രമായിരിക്കും. ഒരു ആക്ഷന്‍ മൂഡിലുള്ളതായിരിക്കും ഇത്. മെമ്മറീസിന് ശേഷം പൃഥ്വിരാജുമൊത്ത് ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്ടാണിത്.

മൂന്നാമത്തെ ചിത്രത്തിലാണ് കാവ്യ പ്രധാനവേഷത്തിലെത്തുന്നത്. ഉദയനാണ് താരം എന്ന ചിത്രം നിര്‍മിച്ച കാള്‍ട്ടന്‍ ഫിലിംസായിരിക്കും ഈ ചിത്രം നിര്‍മിക്കുക.

ഈ മൂന്നു സിനിമകളും ഈ വര്‍ഷം തന്നെ പുറത്തിറക്കിയില്ലെങ്കിലും ഈ ക്രമം അനുസരിച്ചായിരിക്കും ജീത്തു ജോസഫ് സംവിധാനം ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more