[]അശ്ലീലം പറയാനുള്ള സര്‍ട്ടിഫിക്കറ്റാണ് ന്യൂജനറേഷന്‍ ലേബല്‍ എന്ന ധാരണ പൊതുവെയുണ്ടെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. സിനിമ എപ്പോഴും പ്രേക്ഷകനെ രസിപ്പിക്കുന്നതാവണമെന്നും ജിത്തു പറയുന്നു.
തന്റെ സിനിമകള്‍ കണ്ട് പുറത്തിറങ്ങുന്നയാള്‍ അയ്യേ എന്ന് പറയരുത്. കഥ പറയുന്നതില്‍ സത്യസന്ധത വേണം. പറയുന്ന രീതിയില്‍ ആത്മാര്‍ത്ഥത വേണം. ലേബലുകള്‍ ഒട്ടിച്ച് പ്രേക്ഷകരെ പറ്റിക്കരുതെന്നും ജിത്തു ജോസഫ് പറയുന്നത്.
പുതിയ കാലത്തിന്റെ പ്രമേയങ്ങള്‍ കൊണ്ടുവരുന്ന ചിത്രങ്ങളെ നമ്മള്‍ ഇപ്പോള്‍ ന്യൂജനറേഷന്‍ ചിത്രങ്ങളെന്ന് വിളിക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയ സമയത്ത് അതും ന്യൂ ജനറേഷന്‍ സിനിമയായിരുന്നു.
റാംജി റാവു സ്പീക്കിങ്ങും ന്യൂജനറേഷന്‍ തന്നെ ആയിരുന്നു. അതുവരെ നിലനിന്നിരുന്ന ശൈലിയില്‍ നിന്നും ആളുകളില്‍ നിന്നും വ്യത്യാസം കൊണ്ടുവന്ന ചിത്രങ്ങളായിരുന്നു അവയൊക്കെയെന്നും അദ്ദേഹം പറയുന്നു.
സിനിമയുടെ ഏറ്റവും പ്രധാനമായ ഘടകം സ്‌ക്രിപ്റ്റാണ്. എനിക്ക് സ്‌ക്രിപ്റ്റ് എഴുത്ത്് വലിയ പ്രയാസമുള്ള കാര്യമാണ്. നല്ലൊരു സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടിയാല്‍ തന്നെ സിനിമയുടെ മുക്കാല്‍ ഭാഗവും ആയി എന്ന് കരുതുന്ന ആണ് താനെന്നും ജിത്തു ജോസഫ് പറയുന്നു.