ഐ.പി.എല്ലില്‍ മെയ് 19ന് ഹൈദരബാദും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടാനിരിക്കുകയാണ്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും എട്ട് തോല്‍വിയും അടക്കം 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്.
സീസണിലെ അവസാന മത്സരത്തില്‍ വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
പക്ഷേ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ പഞ്ചാബിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിക്കാനുള്ളത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ അടക്കം ടീമിലെ 6 താരങ്ങളെയാണ് ടീമിന് നഷ്ടപ്പെടുക.
കാഗിസോ റബാദ, സാം കറണ്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, ക്രിസ് വോക്സ് എന്നിവരെയാണ് ടീമിന് നഷ്ടപ്പെടുക. അവസാന മത്സരത്തില്‍ അഭിമാന വിജയത്തിന് സണ്‍റൈസിനോട് ഏറ്റുമുട്ടുമ്പോള്‍ മുന്‍നിരതാരങ്ങള്‍ ഇല്ലാതെ വമ്പന്‍ പ്രതിസന്ധി ആയിരിക്കും പഞ്ചാബിന് നേരിടേണ്ടി വരുക.
ക്യാപ്റ്റന്‍ സാം കറനും ടീമില്‍ നിന്ന് പുറത്ത് പോയതോടെ പഞ്ചാബിനെ നയിക്കാന്‍ ഒരു സര്‍പ്രൈസ് ക്യാപ്റ്റനേയാണ് മാനേജമെന്റ് തെരഞ്ഞെടുത്തത്. ജിതേഷ് ശര്‍മയാണ് പഞ്ചാബിനെ നയിക്കുന്നത്.
ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 155 റണ്‍സ് ആണ് താരം നേടിയത്. 122.5 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയുമായി കൊല്‍ക്കത്ത 19 പോയിന്റിന് മുന്നിലാണ്. രാജസ്ഥാന്‍ റോയല്‍സ് 13 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും 5 തോല്‍വിയുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്തും, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയുമായി 15 പോയിന്റോടെ മൂന്നാം സ്ഥാനത്തും ഉണ്ട്.
Content Highlight: Jithesh Sharma Leads Panjab Kings In Last Match Against SRH