മുംബൈ: എന്‍.ആര്‍.സിക്കെതിരെ മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അഹ്‌വാദ്. സംസ്ഥാനത്തെ 98% പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ നിയമിച്ച സമിതി കണ്ടെത്തിയതാണ് ഈ കണക്കെന്നും എന്‍.ആര്‍.സി നടപ്പിലാക്കിയാല്‍ ഇവരെല്ലാം പൗരത്വത്തില്‍ നിന്ന് പുറത്താവും. സംസ്ഥാനത്തെ 48 പട്ടികജാതി, പട്ടികവര്‍ഗ സംഘടനകള്‍ തന്നെ സന്ദര്‍ശിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കുമെതിരെയും യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങുകയാണവരെന്നും ജിതേന്ദ്ര അഹ്‌വാദ് പറഞ്ഞു.
ഒരു രേഖകളുമില്ലാതെ, മഹാരാഷ്ട്രയിലെ രണ്ട് കോടിയോളം വരുന്ന പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ എങ്ങനെ അവര്‍ ഈ രാജ്യത്തെ പൗരന്മാരാണെന്ന് തെളിയിക്കും. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കുമെതിരെയും ഉയര്‍ന്നു വരുമെന്നും ജിതേന്ദ്ര അഹ്‌വാദ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ബി.ജെ.പിയുടെ ചില നേതാക്കള്‍ പറഞ്ഞിരുന്നത് എന്‍.ആര്‍.സി ദേശീയ അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നാണ്. എന്നാല്‍ അസമില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് ശേഷം ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരുന്നു.