| Friday, 8th January 2021, 5:37 pm

ബംഗാളില്‍ മത്സരിക്കാന്‍ ജിതന്‍ റാം മാഞ്ചിയും; 26 സീറ്റില്‍ മത്സരിക്കുമെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മത്സരിക്കും. 26 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്‍.ഡി.എയിലെത്തിയത്. ബംഗാളില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് മാഞ്ചിയുടെ തീരുമാനം.

ബിഹാറില്‍ നാല് സീറ്റുകളാണ് എച്ച്.എ.എമ്മിന് ലഭിച്ചത്.

നേരത്ത ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ബംഗാളില്‍ മത്സരിക്കുമെന്നറിയിച്ചിരുന്നു.

അതേസമയം എന്‍.ഡി.എ സഖ്യത്തിലാണോ അതോ ഒറ്റയ്ക്കാണോ മത്സരിക്കുന്നത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മണ്ഡലങ്ങളിലാണ് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ മത്സരിക്കുക.

ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ചര്‍ച്ചകള്‍ വ്യാഴാഴ്ച തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jitan Ram Manjhi’s HAM to contest 26 seats in West Bengal Assembly election

We use cookies to give you the best possible experience. Learn more