പാട്‌ന: ബിഹാറില്‍ പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തില്‍ വിള്ളല്‍. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മഹാസഖ്യത്തില്‍ നിന്ന് വിടുകയാണെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ് വാന്‍ അറിയിച്ചു.
വ്യാഴാഴ്ച മാഞ്ചിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ഭാവി പരിപാടികളെക്കുറിച്ച് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.
സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ മുന്നണിയെ നയിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്ന് റിസ് വാന്‍ പറഞ്ഞു. അത്തരം നേതാക്കള്‍ അധികാരം കിട്ടിയാല്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇനിയും സാധിക്കാത്തത് നേതൃത്വത്തിന്റെ പരാജയമാണെന്നും റിസ് വാന്‍ പറഞ്ഞു.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ കൂടാതെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ആര്‍.എല്‍.എസ്.പി, വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരാണ് മഹാസഖ്യത്തിലുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക