|

ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് മമ്മൂക്കയെ, ആകെ കിളി പോയ അവസ്ഥയില്‍ മമ്മൂക്ക പറഞ്ഞ കാര്യം അതായിരുന്നു: ജിസ്മ വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് ചാനലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയയാളാണ് ജിസ്മ വിമല്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൈങ്കിളിയിലൂടെ ബിഗ് സ്‌ക്രീനില്‍ തന്റെ സാന്നിധ്യമറിയിക്കാനും ജിസ്മക്ക് സാധിച്ചു. യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് പല ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വേണ്ടിയും ജിസ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ജിസ്മ.

കൊവിഡിന് മുമ്പ് ജോലിയൊന്നും ഇല്ലാതിരുന്ന സമയത്ത് ഒരു ഓണ്‍ലൈന്‍ ചാനലില്‍ ജോലിക്ക് അപ്ലൈ ചെയ്തിരുന്നെന്നും അവര്‍ തന്നെ തെരഞ്ഞെടുത്തെന്നും ജിസ്മ പറഞ്ഞു. ജോലി കിട്ടിയ ശേഷം ആദ്യത്തെ ടാസ്‌ക് ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നെന്നും ആ സമയത്ത് മധുരരാജയുടെ പ്രൊമോഷന്‍ നടക്കുകയായിരുന്നെന്നും ജിസ്മ കൂട്ടിച്ചേര്‍ത്തു.

അന്ന് ടെന്‍ഷന്‍ കാരണം ഞാന്‍ കൈയില്‍ ഒരു കൊന്തയൊക്കെ ചുറ്റിയിട്ടാണ് പോയത്. ‘എന്താ കൈയില്‍’ എന്ന് മമ്മൂക്ക ചോദിച്ചു. ടെന്‍ഷന്‍ കാരണമാണെന്ന് പറഞ്ഞപ്പോള്‍ പുള്ളിയുടെ സ്ഥിരം ശൈലിയില്‍ എന്റെ കൈയില്‍ തട്ടിയിട്ട് ‘പേടിക്കുകയൊന്നും വേണ്ട’ എന്ന് പറഞ്ഞ് കൂളാക്കി- ജിസ്മ വിമല്‍

മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടെന്നും തനിക്ക് അത് കേട്ട് ടെന്‍ഷനായെന്നും ജിസ്മ പറയുന്നു. ആരെയും ഇന്റര്‍വ്യൂ ചെയ്ത് അനുഭവമില്ലാത്ത താന്‍ ആദ്യം തന്നെ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്നതാലോചിച്ച് കിളി പോയെന്നും ജിസ്മ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ഇന്റര്‍വ്യൂ തരാതെ പോകണേ എന്ന് പ്രാര്‍ത്ഥിച്ചെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും ജിസ്മ പറഞ്ഞു.

പേടി കാരണം കൈയില്‍ കൊന്തയും ചുറ്റിയാണ് പോയതെന്നും മമ്മൂട്ടി അത് കണ്ട് എന്താണെന്ന് ചോദിച്ചെന്നും ജിസ്മ കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യത്തെ ഇന്റര്‍വ്യൂ ആണെന്നും അത് കാരണം ടെന്‍ഷനുണ്ടെന്ന് മമ്മൂട്ടിയോട് പറഞ്ഞെന്നും ജിസ്മ പറയുന്നു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ കൈയില്‍ തട്ടി പേടിക്കണ്ടെന്ന് പറഞ്ഞെന്നും അതോടെ താന്‍ ഓക്കെയായെന്നും ജിസ്മ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ജിസ്മ വിമല്‍.

‘ഞാന്‍ ആദ്യമായിട്ട് ഇന്റര്‍വ്യൂ ചെയ്തത് മമ്മൂക്കയെയായിരുന്നു. അന്ന് യൂട്യൂബ് ചാനലൊന്നും തുടങ്ങിയിട്ടില്ല. കൊവിഡിനൊക്കെ മുമ്പാണ് അത്. മധുരരാജ സിനിമയുടെ പ്രൊമോഷന്റെ സമയത്തായിരുന്നു അത്. ഒരു ഓണ്‍ലൈന്‍ ചാനലില്‍ ജോലിക്ക് അപ്ലൈ ചെയ്തു. അവരെന്നെ തെരഞ്ഞെടുത്തു. ഓരോരുത്തരെ ഇന്റര്‍വ്യൂ ചെയ്യുന്നതായിരുന്നു ജോലി.

അങ്ങനെ ആദ്യമായി കിട്ടിയ ടാസ്‌ക് മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യുന്നതായിരുന്നു. അത് കേട്ടപ്പോഴേക്ക് എനിക്ക് ടെന്‍ഷനായി. എനിക്ക് പറ്റില്ലെന്നൊക്കെ പറഞ്ഞുനോക്കി. കാരണം, അതിന് മുമ്പ് ഞാന്‍ ആരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഇന്റര്‍വ്യൂ ചെയ്യുന്ന സ്ഥലത്തെത്തി. മമ്മൂക്ക ഇന്റര്‍വ്യൂവിന് വരല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

പക്ഷേ, അത് നടന്നില്ല. മമ്മൂക്ക വന്നു. അന്ന് ടെന്‍ഷന്‍ കാരണം ഞാന്‍ കൈയില്‍ ഒരു കൊന്തയൊക്കെ ചുറ്റിയിട്ടാണ് പോയത്. ‘എന്താ കൈയില്‍’ എന്ന് മമ്മൂക്ക ചോദിച്ചു. ടെന്‍ഷന്‍ കാരണമാണെന്ന് പറഞ്ഞപ്പോള്‍ പുള്ളിയുടെ സ്ഥിരം ശൈലിയില്‍ എന്റെ കൈയില്‍ തട്ടിയിട്ട് ‘പേടിക്കുകയൊന്നും വേണ്ട’ എന്ന് പറഞ്ഞ് കൂളാക്കി. അതോടെ ഞാന്‍ ഓക്കെയായി,’ ജിസ്മ പറയുന്നു.

Content Highlight: Jisma Vimal shares the experience of interviewing Mammootty

Latest Stories