മലയാള സിനിമയ്ക്ക് വീണ്ടും കണ്ണീരു സമ്മാനിച്ചു കൊണ്ടാണ് ജിഷ്ണു രാഘവന്റെ മരണ വാര്‍ത്ത എത്തിയത്. മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം എന്നതിലുപരി ഇടവേളകളില്‍ മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുക എന്നതായിരുന്നു ജിഷ്ണുവിന്റെ രീതി. നടനെന്നതിലുപരി സാമുഹിക സാംസ്‌കാരിക മേഖലകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. 2014ല്‍ താന്‍ അര്‍ബുദ ബാധിതനാണെന്ന് അദ്ദേഹം തന്നെ ജനങ്ങളെ അറിയിച്ചു. പിന്നീടങ്ങോട്ട് അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഫേസ്ബുക്കിലൂടെ നടത്തിയ ഇടപെടലുകളും പങ്കുവെച്ച ചിത്രങ്ങളും അദ്ദേഹത്തിന്റെ മനോവീര്യത്തിന് തെളിവാണ്. സിനിമയില്‍ സജീവമായിരിക്കെയാണ് അദ്ദേഹം അര്‍ബുദ ബാധിതനാകുന്നത്.
1987ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലതാരമായാണ് ജിഷ്ണു മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നത്. പിന്നീട് കമലിന്റെ നമ്മള്‍ എന്ന സിനിമയിലൂടെ സിനിമാ മേഖലയില്‍ സജീവമായി. മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക് എന്ന സിനിമയുടെ റീമേക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാന ചിത്രം.
കിളിപ്പാട്ട്
1987ല്‍ പിതാവ് രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലാണ് ജിഷ്ണു ആദ്യമായി അഭിനയിക്കുന്നത്. ബാലതാരമായിരുന്നു. അടൂര്‍ ബാസി, നെടുമുടി വേണു, മേനക എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.
അടുത്ത പേജില്‍ തുടരുന്നു
നമ്മള്‍
2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു മലയാള സിനിമയില്‍ ശ്രദ്ധേയനാകുന്നത്. ശിവന്‍ എന്ന ജിഷ്ണുവിന്റെ കഥാപാത്രം പ്രേക്ഷക പ്രീതി നേടി. ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷത്തിലെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു നമ്മള്‍.
ജിഷ്ണുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നമ്മളിലേത്. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം ചിത്രം നേടി.
അടുത്ത പേജില്‍ തുടരുന്നു
നിദ്ര
2012ല്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത റീമേക്ക് ചിത്രമായ നിദ്രയിലും മികച്ച ഒരു വേഷം കൈകാര്യം ചെയ്തത് ജിഷ്ണുവായിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച കാഥാപാത്രത്തിന്റെ സഹോദരനായ വിശ്വന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
അടുത്ത പേജില്‍ തുടരുന്നു
ഉസ്താദ് ഹോട്ടല്‍
2012ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ റസ്‌റ്റോറന്റില്‍ വെച്ച് വെച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഫൈസി എന്ന കാഥാപാത്രത്തോട് മോശമായി പെരുമാറുന്ന മെഹബൂബിനെ പ്രേക്ഷകര്‍ മറക്കാന്‍ സാധ്യതയില്ല. ഒറ്റ സീന്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ സാന്നിധ്യമറിയിക്കാന്‍ ജിഷ്ണുവിനായി.
അടുത്ത പേജില്‍ തുടരുന്നു
ഓര്‍ഡിനറി
2012ല്‍ സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രത്തിലെ ജോസ് മാഷ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കി ജിഷ്ണു.
വേണു ഗോപന്റെ ചൂണ്ട, തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദര്‍ദാസിന്റെ പൗരന്‍, ലോഹിതദാസിന്റെ ചക്കരമുത്ത്, കെ. മധുവിന്റെ നേരറിയാന്‍ സി.ബി.ഐ, അനില്‍ ബാബുവിന്റെ പറയാം എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ജിഷ്ണുവിനെ തേടിയെത്തി.