പി.ജി ഡോക്ടര്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകളുണ്ടായിരുന്നു.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിക്ക് മരണത്തിനു മുന്നേ പരിക്കേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മരണത്തിനു മുമ്പേ മുഖത്ത് പരിക്കേറ്റിരുന്നതായി വ്യക്തമാക്കുന്നുണ്ട്.
പി.ജി ഡോക്ടര്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകളുണ്ടായിരുന്നു. മൂക്കിന് വലത് വശത്തായി നേരിയ പോറലും, മേല്‍ച്ചുണ്ടിലും കീഴ്ച്ചുണ്ടിലും ഇടതുഭാഗത്തായി രണ്ട് മുറിവുകളും ഉണ്ടായിരുന്നു. സമാന സ്വഭാവത്തിലുള്ളതാണ് ചുണ്ടുകളിലെ മുറുവുകള്‍. കഴുത്തില്‍ തൂങ്ങിമരിച്ചതിന്റെ മുറിവുകളുമുണ്ടായിരുന്നു. മുഖത്തെ മുറിവുകളൊന്നും മരണ കാരണമല്ലെങ്കിലും ശാരീരിക പീഡനം നടന്നു എന്നു വ്യക്തമാക്കുന്നതാണ്.
പിജി ഡോക്ടറായ ജെറി ജോസഫാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരണം നല്‍കുന്നുണ്ട്. തൂങ്ങാനുപയോഗിച്ച വസ്തു പോലീസ് പോസ്റ്റുമോര്‍ട്ടുത്തിനെത്തിന് മുമ്പായി എത്തിച്ചിരുന്നില്ല. ഇത് നേരിട്ട് കാണാത്തതിനാല്‍ രേഖകളും മുറിവുകളും പരിശോധിക്കുമ്പോള്‍ തൂങ്ങിമരണമാണെന്ന സ്ഥിരീകരണത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നു ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല എന്ന കാര്യത്തിലും റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍ എങ്ങനെയണ്ടായി എന്നറിയാന്‍ പോലീസ് ഫോറന്‍സിക് ഡോക്ടറുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.