കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സി.ബി.ഐക്ക് വിടുന്നതിവല്‍ നിയമ തടസ്സങ്ങളില്ലെന്നും ഇക്കാര്യം ഡി.ജി.പിയെയും ജിഷ്ണുവിന്റെ പിതാവിനെയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
Also read കൂടോത്രം ഫലിക്കുമെന്ന് മുജാഹിദുകള്‍; കേരള സലഫികള്‍ക്കിടയില്‍ വീണ്ടും ഭിന്നിപ്പിന് വഴിതുറന്ന് കൂടോത്ര ചര്‍ച്ച
ബോംബേറ് നടന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ജിഷ്ണു കേസിലെ നിലപാട് വ്യക്തമാക്കിയത്. ജിഷ്ണുവിന്റെ അച്ഛന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ അന്വേഷണം അവരുടെ ആവശ്യപ്രകാരം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി
“ഈ ആവശ്യം നേരത്തെ അവര്‍ ഡി.ജി.പിയേയും നേരിട്ട് കണ്ട് ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ അന്ന് തന്നെ കേസ് സി.ബി.ഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നു”. മുഖ്യമന്ത്രി വ്യക്തമാക്കി.
Dont miss ‘ലൈംഗികബന്ധം ഇനി വേണ്ട; ആത്മീയ ചിന്തകളില്‍ മുഴുകുക’; ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍ ഇങ്ങനെ
കോളേജ് ഹോസ്റ്റല്‍ മുറിയിലായിരുന്നു ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. നേരത്തെ തന്നെ ജിഷ്ണുവിന്റെ കുടുംബം സി.ബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പരാതിയും നല്‍കിയിരുന്നു.