| Wednesday, 5th April 2017, 1:43 pm

'ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടത് പ്രതികളെയാണ്; എന്റെ അമ്മയെയല്ല': പൊലീസ് അസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണുവിന് നീതിയാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി. നാളെ മുതല്‍ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്റെ സഹോദരി ആര്യ പറഞ്ഞു.

“എന്റെ അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയ അവര്‍ എന്തുകൊണ്ട് ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്തില്ല. നീതി കിട്ടുംവരെ ഞാന്‍ നിരാഹാരമിരിക്കും.” ജിഷ്ണുവിന്റെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു.


Also Read: ‘മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം സ്വഭാവികം’ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് എ.എന്‍ ഷംസീര്‍ 


ജിഷ്ണുവിനെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് സമരത്തിന് ഒരുങ്ങിയ ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും അടക്കമുള്ള ബന്ധുക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരവുമായി സഹോദരി രംഗത്തെത്തിയിരിക്കുന്നത്.

പൊലീസ് മര്‍ദ്ദനത്തില്‍ ജിഷ്ണുവിന്റെ അമ്മയുടെ വയറിനും തലയ്ക്കും പരുക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹിജയെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടാല്‍ ഉടന്‍ വീണ്ടും പൊലീസ് ആസ്ഥാനത്തേക്കു തന്നെ പോയി സമരം ചെയ്യുമെന്നാണ് ജിഷ്ണുവിന്റെ അമ്മാവന്‍ അറിയിച്ചത

We use cookies to give you the best possible experience. Learn more