|

'അഭിമാനം തോന്നുന്നു ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത്'; വൈറലായി പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ ജിഷ്ണു ഫെയസ്ബുക്കില്‍ കുറിച്ച വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാമ്പാടി നെഹ്റു കോളെജിലെ ജിഷ്ണു പ്രണോയ് മരണപ്പെട്ടിട്ട് 80 ദിവസങ്ങള്‍ പിന്നിട്ടു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജിഷ്ണുവിന്റെ അമ്മയുടെ സമരത്തില്‍ പോലീസ് അക്രമം കാണിക്കുകയും ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കൊണ്ട് മുന്‍പ് പോസ്റ്റ് ചെയ്ത ഫേസ്ബൂക്ക് പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇരട്ട ചങ്കുള്ള ജന നേതാവിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നാണ് കഴിഞ്ഞ മെയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജിഷ്ണു തന്റെ ഫേസ്ബൂക്ക് വാളിള്‍ കുറിച്ചത്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നടത്തിയതിന് ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുകയും സ്‌ക്രീന്‍ ഷോട്ട് ആയി പ്രചരിക്കുകയും ചെയ്തത്. വര്‍ഗ്ഗീയതയ്ക്കും വലതുപക്ഷ ഭീകരതയ്ക്കും എതിരെയുള്ള പോസ്റ്റുകളും ജിഷ്ണുവിന്റെ വാളിള്‍ കാണാം.


Also Read: ‘ആ അമ്മയുടെ കണ്ണീരിന് മുന്നില്‍ ആര്‍ക്കും മുഖം തിരിക്കാന്‍ കഴിയില്ല; ബെഹ്‌റയ്ക്കറിയുമോ മുന്‍ ഡി.ജി.പി വെങ്കിടാചലത്തെ?’ പൊലീസിന് വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍


ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പിണറായിയെന്നു
കേള്‍ക്കുമ്പോള്‍
ചിലര്‍ അഭിമാനിക്കും…
ചിലര്‍ ഭയക്കും…
ചിലരു കെടന്നു മോങ്ങും…
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും…
അവഗണിച്ചേക്കുക….
അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള
ഈ ജനനേതാവിനെയോര്‍ത്ത്..
ലാല്‍സലാം……
#Sagav..#LDF