| Saturday, 13th May 2017, 9:35 am

ജിഷ്ണു കേസില്‍ തിരിച്ചടി; നെഹ്‌റു കോളേജില്‍ നിന്നും ശേഖരിച്ച രക്തക്കറയില്‍ ഡി.എന്‍.എ പരിശോധന നടത്താനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു കേസില്‍ തിരിച്ചടി. നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ നിന്നും ശേഖരിച്ച ജിഷ്ണുവിന്റേതെന്നു കരുതുന്ന രക്തക്കറയില്‍ ഡി.എന്‍.എ പരിശോധന നടത്താനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം

ഡി.എന്‍.എ സാമ്പിള്‍ വേര്‍തിരിക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറന്‍സിക് വിഭാഗം പൊലീസിനെ അറിയിച്ചത്.


Dont Miss ‘ഇന്ത്യന്‍ പ്രണയകഥയിലെ നേതാവിനെയും തോല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍’; പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് സമരത്തിനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഒാടി 


അവസാനവട്ട പരിശോധ എന്ന നിലയില്‍ കോളേജില്‍ പരിശോധന നടത്തവേയായിരുന്നു ഇടിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്.
മങ്ങിയ നിലയിലായിരുന്നു ഇത്.

പ്രിന്‍സിപ്പാളിന്റെ റൂമില്‍ നിന്നും ജിഷ്ണുവിന്റെ മൃതദേഹം കാണപ്പെട്ട ടോയ്ലറ്റില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റെ ഗ്രൂപ്പില്‍പെട്ടതു തന്നെയെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്.

കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൂടുതല്‍ വ്യക്തതക്കായി ഡി.എന്‍.എ പരിശോധനക്ക് നിര്‍ദ്ദേശിച്ചിരുന്നത്.

ഇതനുസരിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു.

കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more