| Sunday, 9th April 2017, 8:03 pm

ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിക്കുന്നു; ഒത്തുത്തീര്‍പ്പായത് പ്രതികളുടെ അറസ്റ്റിനെത്തുടര്‍ന്ന്; പ്രഖ്യാപനം ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ച് ദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സ്‌പെഷ്യല്‍ പ്രേസിക്യൂട്ടറുമായ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചത്. കേസില്‍ കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് അഞ്ചാം ദിവസം സമരം അവസാനിക്കുന്നത്.


Also read രാജ്യം മുഴുവന്‍ ഗോവധ നിരോധത്തിനൊരുങ്ങി ആര്‍.എസ്.എസ്; ആവശ്യമുന്നയിച്ചത് മോഹന്‍ ഭാഗവത് 


സമരം അവസാനിപ്പിച്ചതായുള്ള കുടുംബത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവാണ് അറിയിച്ചത്.

നേരത്തെ കുടുംബവുമായ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീര്‍പ്പിലെത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെടുകും ചെയ്തിരുന്നു.

കാനത്തിന്റെ ചര്‍ച്ചകള്‍ക്ക് പിന്നാലെ ജിഷ്ണുവിന്റെ കുടുംബവുമായി സിപി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കേസില്‍ നൈഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പേരും പിടിയിലായതായും സൂചനയുണ്ട് ഈ സാഹചര്യത്തിലാണ് സമരം അവസാനിക്കുന്നതായി പ്രോസിക്യൂട്ടര്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more