ഞാന്‍ സുഖമായിരിക്കുന്നു; എന്നെ മാറാരോഗിയാക്കരുത്; അപേക്ഷയുമായി ജിഷ്ണു
Daily News
ഞാന്‍ സുഖമായിരിക്കുന്നു; എന്നെ മാറാരോഗിയാക്കരുത്; അപേക്ഷയുമായി ജിഷ്ണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 21, 04:02 pm
Wednesday, 21st October 2015, 9:32 pm

Jishnuതന്നെ കുറിച്ച് ആശങ്കപ്പെടുന്നവരോട് തന്നെ ഒരു മാറാരോഗിയാക്കി ചിത്രീകരിക്കരുതെന്നപേക്ഷിച്ച് നടന്‍ വിഷ്ണു. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ജിഷ്ണു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് വന്ന മെസ്സേജുകള്‍ കണ്ട് ഞെട്ടിയെന്ന് ജിഷ്ണു പറയുന്നു.

“ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോള്‍ വന്ന മെസേജുകള്‍ വായിച്ച ഞാന്‍ ഞെട്ടി. ഞാന്‍ എന്തു കൊണ്ടാണ് ഫേസ്ബുക്കില്‍ ഒന്നും പോസ്റ്റ് ചെയ്യാത്തത്. ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നും നൂറുകണക്കിന് ആളുകളാണ് ചോദിക്കുന്നത്. നിങ്ങളുടെ ജാഗ്രത എനിക്ക് മനസിലാകും. എന്നാല്‍ ദയവുചെയ്ത് നിങ്ങള്‍ എന്നെ ഒരു മാറാ രോഗിയാക്കരുത്. ഞാന്‍ ജീവനോടെ തന്നെയുണ്ട്. സുഖമായിരിക്കുന്നു.” ജിഷ്ണു പറയുന്നു.

ഒപ്പം മാമുക്കോയയുടെ വ്യാജ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും ജിഷ്ണു ഷെയര്‍ ചെയ്യുന്നുണ്ട്.

ചികിത്സയ്ക്കിടെ ലഭിച്ച ഇടവേള അച്ഛന്‍ രാഘവനും അമ്മയ്ക്കുമൊപ്പം ആസ്വദിക്കുകയാണ് ജിഷ്ണു ഇപ്പോള്‍. ആതിരപ്പള്ളി റൂട്ടിലുള്ള ഈഴാറ്റുമുഖത്തുള്ള ഒരു ഫാമില്‍ ഒഴിവുദിനങ്ങള്‍ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും ജിഷ്ണു പോസ്റ്റ് ചെയ്തിട്ടുണ്ട്.