കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ വധശിക്ഷ കേരള ഹൈക്കോടതി ശരിവെച്ചു. അമിറുല്‍ ഇസ്‌ലാമിന്റെ കുറ്റവിമുക്തനാക്കണമെന്ന ഹരജി കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ ശരിവെച്ചിരിക്കുന്നത്.
2017ലായിരുന്നു എറണാകുളം സെഷന്‍സ് കോടതി നിയമവിദ്യാര്‍ത്ഥിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാമിന് വധി ശിക്ഷ വിധിച്ചത്. ഈ വിധി ശരിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.
കീഴ്‌ക്കോടതികളിലെ വധ ശിക്ഷ ഉള്‍പ്പടെയുള്ള വിധികള്‍ ഉയര്‍ന്ന കോടതികള്‍ ശരിവെക്കേണ്ടതുണ്ടെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്നും പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷയെ പ്രതി അമീറുള്‍ ഇസ്‌ലാം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ ശാസ്ത്രീയ തെളിവുളകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് തെളിയിച്ചത്.
content highlights: Jisha murder case; Kerala High Court upholds Amirul Islam’s death sentence