കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ്ങിലും തന്റെ കഴിവ് തെളിയിക്കാന്‍ ജിസിന് സാധിച്ചിരുന്നു. അല്ലു അര്‍ജുന് ഡബ്ബ് ചെയ്ത് കൊണ്ടായിരുന്നു തുടക്കത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
2004ല്‍ ഇറങ്ങിയ ആര്യ മുതല്‍ക്ക് ഇങ്ങോട്ട് പുഷ്പ 2 വരെ അല്ലു അര്‍ജുന്‍ നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്തത് ജിസ് തന്നെയായിരുന്നു. ആര്യയുടെ സമയത്ത് അതിന്റെ മലയാളം പാട്ടുകള്‍ക്ക് വരികള്‍ എഴുതുന്നത് നേരിട്ട് കണ്ടതിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ പാട്ട് എഴുതിയ ആള്‍ വളരെ പാവമാണ്. അയാള്‍ ഒരു ഉഗ്രന്‍ റൈറ്ററായിരുന്നു. അടിപൊളിയായിരുന്നു. പക്ഷെ അയാള്‍ക്ക് ഈ പാട്ട് എഴുതാന്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പടവുമായി ബന്ധപ്പെട്ട പലരും അയാള്‍ക്ക് ചുറ്റും നിന്ന് എഴുതെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നു.
ഈ പാട്ട് എഴുതണോയെന്ന് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു. വളരെ മോശമല്ലേ, ഇങ്ങനെയൊക്കെ എഴുതാമോയെന്ന് അയാള്‍ ഒരുപാട് തവണ ചോദിച്ചു. തെലുങ്കില്‍ അതിന്റെ അര്‍ത്ഥം അങ്ങനെയാണ് എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.
‘തെലുങ്കില്‍ അങ്ങനെയാകാം, പക്ഷെ നമ്മളുടെ കള്‍ച്ചര്‍ അങ്ങനെയല്ലല്ലോ’ എന്ന് പോലും അയാള്‍ പറഞ്ഞു നോക്കിയിരുന്നു. അപ്പുറത്തെ മുറിയില്‍ ഞാന്‍ ഈ സംസാരമൊക്കെ കേട്ട് നില്‍ക്കുകയായിരുന്നു,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Songwriting Of Allu Arjun’s Arya Movie