സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകള്‍ ഫീല്‍ഗുഡായത് കൊണ്ടാകും ആളുകള്‍ തന്നെ ഫീല്‍ഗുഡുകളുടെ സംവിധായകനാക്കിയതെന്ന് പറയുകയാണ് ജിസ് ജോയ്. അത്തരം സിനിമകള്‍ എടുക്കാന്‍ ഇനിയും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഏറ്റവും മോട്ടിവേറ്റ് ചെയ്ത സംവിധായകര്‍ ആരാണെന്നും ജിസ് ജോയ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ ചിരിപ്പിക്കുന്നതും വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്നതുമായ സിനിമകളാണ് സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയതെന്നും ഇരുവരും തന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
‘സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും ഫീല്‍ഗുഡ് സിനിമയായത് കൊണ്ടാകും ആളുകള്‍ എന്നെ ഫീല്‍ഗുഡുകളുടെ സംവിധായകനാക്കിയത്. അത്തരം സിനിമകളും എടുക്കാന്‍ ആഗ്രഹമുണ്ട്. സിദ്ദിഖ്-ലാല്‍ എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്.
ഒരുപാട് ആളുകളെ അവര്‍ മോട്ടിവേറ്റ് ചെയ്തിട്ടുണ്ടാകാം. പക്ഷെ എന്നെ വല്ലാതെ മോട്ടിവേറ്റ് ചെയ്തവരാണ് അവര്‍. ആളുകളെ എന്‍ഗേജ് ചെയ്യിപ്പിച്ച് ചിരിപ്പിക്കുന്ന അവരെ മോട്ടിവേറ്റ് ചെയ്യുന്ന പടങ്ങളാണ് ഇരുവരുടേതും.
ടേക്കെവേയുള്ള പടങ്ങളാണ്. അതായത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന സിനിമകളും ഡയലോഗുകളുമാണ് മിക്കതും. കുറച്ചു നാളായി മലയാള സിനിമയില്‍ അങ്ങനെയുള്ള ഡയലോഗുകളൊക്കെ വിട്ടുപോയിട്ടുണ്ട്.
മാസ് പടങ്ങളില്‍ ആണെങ്കില്‍ പോലും നമുക്ക് കുറേ ഡയലോഗുകള്‍ കാണാതെ അറിയാമായിരുന്നു. ഇപ്പോള്‍ റിയലിസ്റ്റിക്ക് സിനിമകള്‍ വന്നപ്പോള്‍ അത് ഇല്ലാതെയായി. എനിക്ക് അതൊക്കെ തിരികെ വേണം. അങ്ങനെ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Siddique – Lal