Movie Day
ലാലേട്ടന്റെ ആ സ്വഭാവം എന്നെ ഞെട്ടിച്ചു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 10, 06:09 am
Saturday, 10th August 2024, 11:39 am

ബൈസിക്കിള്‍ തീവ്‌സ് എന്ന മലയാള ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ജിസ് ജോയ്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ താരം അല്ലു അര്‍ജുന് മലയാളത്തില്‍ ശബ്ദം കൊടുക്കുന്നതും ജിസ് ജോയ് ആണ്.

കഴിവിലും സ്വഭാവ ഗുണംകൊണ്ടും തന്നെ അതിശപ്പിച്ച ആള്‍ മോഹന്‍ലാലാണെന്ന് സ്റ്റാര്‍ ആന്റ് സ്‌റ്റൈയിലിന് നല്‍കിയ അഭിമുഖത്തില്‍ ജിസ് ജോയ് പറയുന്നു. മഞ്ജുവാര്യരും അങ്ങനെ തന്നെ വിസ്മയിപ്പിച്ചുണ്ടെന്നും ജിസ് ജോയ് കൂട്ടി ചേര്‍ത്തു.

ജിസ് ജോയുടെ വീട്ടില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന മോഹന്‍ലാലിനോടൊപ്പമുള്ള ഫാമിലി ഫോട്ടോ എടുക്കാനുണ്ടായ കാരണം ജിസ് ജോയ് പറയുന്നു. തന്റെ കുടുംബം മൈജിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ തന്നെ മുന്‍കൈ എടുത്ത് ഫോട്ടോ എടുക്കുകയും അവരെ എല്ലാം പരിചയപ്പെടാന്‍ വന്നുവെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘പൊതുവെ സെറ്റുകളില്‍ എന്റെ കുടുംബം വരാറില്ല. മൈജിയുടെ പരസ്യം ഷൂട്ട് ചെയ്യുന്ന സമയത്ത്, നാന്നൂറ് ആര്‍ട്ടിസ്റ്റുകളൊക്കെ ആയി വലിയൊരു ഉത്സവപ്രതീതിയുള്ള പരസ്യത്തിന്റെ ഷൂട്ട് ആയിരുന്നു. ഷൂട്ട് കഴിഞ്ഞു ഇരിക്കുന്നതിനിടയില്‍ എന്റെ ഫാമിലി വന്നിട്ടുണ്ടെന്ന് ലാലേട്ടനോട് പറഞ്ഞു. ആണോ മോനെ നമ്മള്‍ പരിചയപ്പെട്ടിട്ടില്ലല്ലോ, ഫോട്ടോ എടുക്കണ്ടേ എന്നാണ് ലാലേട്ടന്‍ തിരിച്ച് ചോദിച്ചത്.

ഞാന്‍ ഈ ഷര്‍ട്ട് മാറ്റിയിട്ട് വരാം എന്നും അദ്ദേഹം പറഞ്ഞു. ഷര്‍ട്ട് എന്തിനാണ് മാറ്റുന്നത് ഈ ഷര്‍ട്ടില്‍ തന്നെ നമുക്ക് എടുക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വേണ്ട മോനെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കേണ്ടതല്ലേ ഈ ഷര്‍ട്ട് പോരാ, നല്ല ഷര്‍ട്ടിട്ട് വരാം എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മോഹന്‍ലാലിന്റെ കാരക്ടര്‍ അങ്ങനെയാണ്. ചെറിയ കാര്യങ്ങള്‍ കൊണ്ട് നമ്മളെ അതിശയിപ്പിക്കും. വലിയ ഉയരങ്ങളില്‍ നില്‍ക്കുമ്പോളുള്ള വിനയം, അതൊരു വലിയ ക്വാളിറ്റിയാണ്,’ ജിസ് ജോയ് പറയുന്നു.

മഞ്ജു വാര്യരും സ്വഭാവം കൊണ്ട് തന്നെ അതിശയിപ്പിച്ച വ്യക്തിയാണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Jis Joy Talks About Mohanlal And Manju Warrier