ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധ നേടാന്‍ ഈ സംവിധായകന് സാധിച്ചിരുന്നു.
ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധ നേടാന്‍ ഈ സംവിധായകന് സാധിച്ചിരുന്നു.
ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയതോടെ മലയാളത്തിലെ ഫീല്‍ ഗുഡ് സിനിമകളുടെ സംവിധായകന്‍ എന്ന പേരില്‍ ജിസ് ജോയ് അറിയപ്പെടാന്‍ തുടങ്ങി.
സംവിധായകന്‍ എന്നതിലുപരി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം നിരവധി പരസ്യങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു പരസ്യത്തിലെ അഭിനയത്തിലൂടെ കെ.പി.എ.സി ലളിത തന്നെ ഞെട്ടിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ചില ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ അവരെന്താണ് ചെയ്യുന്നതെന്ന് തോന്നാം. എന്നാല്‍ അതിന്റെ ഔട്ട് കാണുമ്പോള്‍ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞു പോകും. പല ആര്‍ട്ടിസ്റ്റുകള്‍ക്കും അതൊരു അനുഗ്രഹമാണ്.
ആദ്യമായി എന്നെ അങ്ങനെ ഞെട്ടിപ്പിച്ചിട്ടുള്ള ആള്‍ കെ.പി.എ.സി ലളിത ചേച്ചിയാണ്. ഒരു മാട്രിമോണിയുടെ പരസ്യമെടുക്കുന്ന സമയത്തായിരുന്നു അത്. നേരിട്ട് കണ്ടപ്പോള്‍ ചേച്ചി എന്താണ് ഈ കാണിക്കുന്നത്, ഇവര് വലിയ നടിയാണല്ലോ എന്നാലോചിച്ചു.
പക്ഷെ മോണിറ്ററിലേക്ക് നോക്കുമ്പോള്‍ എന്റമ്മേയെന്ന് പറഞ്ഞുപോയി. ഒരൊറ്റ മീറ്ററിലാണ് എല്ലാം വന്നു കൊണ്ടിരിക്കുന്നത്. അന്ന് ചങ്കില്‍ കയറിയതാണ് ലളിത ചേച്ചി. പിന്നീടങ്ങോട്ട് ഞാന്‍ ചേച്ചിയെ വിട്ടിട്ടേയില്ല. ആ മാജിക് എല്ലാവരില്‍ നിന്നും കിട്ടണമെന്നില്ല,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About KPAC Lalitha