Advertisement
Entertainment
ആ സിനിമ മൂന്ന് മിനുട്ട് മുമ്പ് അവസാനിപ്പിക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 12, 05:23 pm
Friday, 12th July 2024, 10:53 pm

വളരെ ചുരുങ്ങിയ കാലം കൊണ്ട് കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യനായ സംവിധായകനാണ് ജിസ് ജോയ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനാകുന്നത്.

അതിന് ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങള്‍ ജിസ് ജോയ് മലയാളികള്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഈ സിനിമകളില്‍ ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒ.ടി.ടിയില്‍ ഇറങ്ങിയ എന്റെ സിനിമയായിരുന്നു ഇന്നലെ വരെ. സോണി ലിവിലായിരുന്നു ആ സിനിമ ഇറങ്ങിയത്. ആസിഫ് അലി, ആന്റണി പെപ്പെ, നിമിഷ സജയന്‍ എന്നിവരൊക്കെയാണ് സിനിമയില്‍ അഭിനയിച്ചത്. ഇന്നലെ വരെ സിനിമ ഞാന്‍ നിര്‍ത്തിയ സ്ഥലത്തില്‍ നിന്ന് മൂന്ന് മിനുട്ട് മുമ്പ് അവസാനിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു.

എനിക്ക് അതിന്റെ അവസാന സീന്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ആ സിനിമ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എനിക്കും വളരെയധികം ഇഷ്ടമുള്ള സിനിമ തന്നെയാണ് ഇന്നലെ വരെ. പക്ഷെ അവസാനത്തെ ആ മൂന്ന് മിനുട്ട് വേണ്ടായിരുന്നു, അതിന് മുമ്പ് സിനിമ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Innale Vare Movie