കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം. അല്ലു അര്‍ജുന്റെ മൊഴിമാറ്റ ചിത്രങ്ങളിലൂടെ ജിസ് ജോയ്‌യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമാണ്.
നടന്‍ ആസിഫ് അലിയുമായി ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത സംവിധായകരില്‍ ഒരാള്‍ കൂടെയാണ് ജിസ്. ഇപ്പോള്‍ ആസിഫിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും പറയുകയാണ് ജിസ് ജോയ്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമക്ക് വേണ്ടി 2013ലാണ് താനും ആസിഫും ആദ്യമായി ഒന്നിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അന്ന് മുതല്‍ താന്‍ ആസിഫ് അലിയുടെ കൂടെ നില്‍ക്കുന്ന ആരാധകരെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ജിസ് പറഞ്ഞു.
ആസിഫിന്റെ എല്ലാ അവസ്ഥകളും ഏറ്റവും അടുത്ത് നിന്ന് കാണുന്ന ആളാണ് താനെന്നും അപ്പോഴൊക്കെ വിജയത്തിലും പരാജയത്തിലും അവഹേളനങ്ങളിലുമൊക്കെ ആസിഫിന് ഒപ്പം നിന്നവരാണ് ആരാധകരെന്നും ജിസ് ജോയ് പറയുന്നു. രേഖാചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് മുതല്‍ ഞാന്‍ അത്ഭുതപ്പെട്ട ഒരു കാര്യമുണ്ട്. അത് ആസിഫ് അലിയുടെ കൂടെ നില്‍ക്കുന്ന ഫാന്‍സാണ്. ഫാന്‍സ് എന്ന് ഞാന്‍ വിളിക്കുന്നില്ല. ആസിഫ് അലിയുടെ ഫ്രണ്ട്‌സ് എന്ന് വിളിക്കാം. അതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കയ്യടി വാങ്ങാന്‍ വേണ്ടി പറയുന്നതല്ല ഞാന്‍.
ആസിഫിന്റെ എല്ലാ അവസ്ഥകളും ഏറ്റവും അടുത്ത് നിന്ന് കാണുന്ന ആളാണ് ഞാന്‍. അപ്പോഴൊക്കെ വിജയത്തിലും പരാജയത്തിലും അവഹേളനങ്ങളിലുമൊക്കെ ആസിഫിന് ഒപ്പം നിന്നവരാണ് നിങ്ങള്‍. അതൊരു ചെറിയ കാര്യമല്ല,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Asif Ali And His Fans