തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സൺഡേ ഹോളിഡേ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഏറ്റവും പുതിയ സിനിമയായ തലവൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
തനിക്ക് മറ്റൊരു ഴോണറിലുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് തലവൻ പോലൊരു ത്രില്ലർ സിനിമ സംവിധാനം ചെയ്തതെന്ന് ജിസ് ജോയ് പറയുന്നു. വിനീത് ശ്രീനിവാസൻ തന്നോട് ഫീൽ ഗുഡ് സിനിമകൾ തന്നെ കുറച്ചു കാലത്തേക്ക് ചെയ്യാൻ പറഞ്ഞിരുന്നുവെന്നും ജിസ് ജോയ് പറയുന്നു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിനീത് ശ്രീനിവാസൻ എന്നോട് പറഞ്ഞിരുന്നു, ചേട്ടാ കുറച്ച് കാലത്തേക്ക് ഫീൽ ഗുഡിൽ നിന്ന് മാറരുതെന്ന്. ഞാനൊരു പത്ത് വർഷത്തേക്ക് മാറുന്നില്ലെന്നും വിനീത് പറഞ്ഞു.
മറ്റ് സിനിമകൾ ചെയ്യാൻ ഒരുപാട് പേരുണ്ട്, നമ്മൾ ഇത് തന്നെ ചെയ്യണം, ചേട്ടൻ മാറരുത് എന്നെല്ലാം വിനീത് പറഞ്ഞിരുന്നു. ഞാൻ വിനീതിനോട് പറഞ്ഞത്, ഇടയ്ക്കൊന്ന് മാറ്റി പരീക്ഷിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നായിരുന്നു. ആ ആഗ്രഹത്തിൽ നിന്നാണ് തലവൻ ഉണ്ടാവുന്നത്.
പിന്നെ നല്ല പ്രൊഡക്ഷൻ ആയിരുന്നു തലവന്റേത്. അരുൺ നാരായണനും സിജോയും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഇത് ഷൂട്ട് ചെയ്യാൻ കൂടെ നിന്നിരുന്നു. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ ഏഴു മാസമായി.
അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും റീ വിസിറ്റ് നടത്താനുമെല്ലാം ഒരുപാട് സമയം തന്നിരുന്നു. അതുപോലെ ഈ സിനിമ കാണുമ്പോൾ എടുത്ത് പറയേണ്ട ഒരാൾ ദീപക് ദേവാണ്. കുറെ സമയം എടുത്തിട്ടാണെങ്കിലും നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ ദീപക് ചെയ്തിട്ടുണ്ട്,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talk About Vineeth Sreenivasan