തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് സംവിധായാകനായി കരിയർ തുടങ്ങുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന പേരിൽ ജിസ് അറിയപ്പെടാൻ തുടങ്ങി.
എന്നാൽ ഏറ്റവും ഒടുവിലായി ഇറങ്ങി തിയേറ്ററിൽ തകർത്തോടുന്ന തലവൻ ഒരു ക്രൈം ത്രില്ലർ ചിത്രമാണ്. താൻ ത്രില്ലർ സിനിമകളുടെ ആരാധകനാണെന്നും ഫീൽ ഗുഡ് സിനിമകളിലേക്ക് യാദൃശ്ചികമായി എത്തിയതാണെന്നും ജിസ് ജോയ് പറയുന്നു.
ത്രില്ലറിലൂടെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുകയെന്നത് ഒരു കിക്ക് ആണെന്നും തലവൻ അത് നൽകുന്നുണ്ടെന്നും ജിസ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘ഞാൻ ത്രില്ലർ ചിത്രങ്ങളുടെ വലിയ ആരാധകനാണ്. എല്ലാത്തരം ത്രില്ലറുകളും കുത്തിയിരുന്നു കാണുന്ന, ആസ്വദിക്കുന്ന ആളാണ്. ഫീൽ ഗുഡിലേക്ക് യാദൃശ്ചികമായി എത്തിപ്പോയതാണ്.
എന്നാൽ, സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ തോന്നാത്ത രീതിയിൽ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ചു പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുക എന്നത് ഏതൊരു സംവിധായകനും ‘വലിയ കിക്ക്’ സമ്മാനിക്കും. അത്തരമൊരു ചിത്രമാണു ‘തലവൻ’ എന്നു പ്രേക്ഷകർ പറയുമ്പോൾ വലിയ സന്തോഷം.
രണ്ടു ത്രില്ലറുകളുടെയും രണ്ടു ഫീൽഗുഡ് ചിത്രങ്ങളുടെയും തിരക്കഥകൾ പണം നൽകി വാങ്ങിവെച്ചിരുന്നു. അതിലൊന്നാണ് തലവന്റേത്. ഇപ്പോൾ വീണ്ടുമൊരു ത്രില്ലർ ചിത്രം കൂടി ചെയ്യാമെന്ന് തോന്നുന്നു,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talk About Successes Of Thalavan Movie