| Monday, 25th March 2024, 10:49 am

200 കോടി ബഡ്ജറ്റിലുള്ള അല്ലു അർജുൻ പടത്തിൽ 65 ശതമാനത്തോളം അദ്ദേഹത്തിന്റെ പ്രതിഫലമായിരിക്കും: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ജിസ് ജോയ്.

കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാവാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മൊഴിമാറ്റിയിറക്കുന്ന അല്ലു അർജുൻ ചിത്രങ്ങൾക്ക് സ്ഥിരമായി ഡബ്ബ് ചെയ്യാറുള്ളതും ജിസ് ജോയ് ആണ്.

ഒരു അഭിനേതാവിന്റെ ഡേറ്റ് വെച്ചിട്ടാണ് സിനിമ മുന്നോട്ട് പോവുന്നതെന്ന് ജിസ് ജോയ് പറയുന്നു. എല്ലാ ഇൻഡസ്ട്രിയിലും അങ്ങനെയാണെന്നും താരങ്ങളുടെ പേരിലാണ് കച്ചവടം നടക്കുന്നതെന്നും ജിസ് ജോയ് പറഞ്ഞു. 200 കോടി ചെലവിൽ നിർമിക്കുന്ന ഒരു അല്ലു അർജുൻ ചിത്രത്തിന്റെ 65 ശതമാനവും അദ്ദേഹത്തിന്റെ പ്രതിഫലമായിരിക്കുമെന്നും അഭിനേതാക്കൾക്ക് കിട്ടുന്ന പ്രിവിലേജ് വളരെ വലുതാണെന്ന് തോന്നിയിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റ് വെച്ചിട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. മലയാള സിനിമ മാത്രമല്ല മൊത്തത്തിൽ ഇന്ത്യൻ സിനിമ മുന്നോട്ട് പോകുന്നത് അങ്ങനെയാണ്. അവരുടെ പേരിലാണല്ലോ കച്ചവടം നടക്കുന്നത്. അത് എപ്പോഴും അങ്ങനെയല്ലേ.

ആളുകൾക്കിടയിൽ എന്താണോ കൂടുതൽ വിറ്റുപോവുന്നത് അതിനായിരിക്കും ഡിമാൻഡ്. ഒരു അല്ലു അർജുൻ പടത്തിന്റെ ബഡ്ജറ്റ് 200 കോടിയാണെന്ന് കരുതുക അതിന്റെ 65% എന്നത് അയാളുടെ മാത്രം പ്രതിഫലമാണ്. കാരണം അദ്ദേഹത്തിന്റെ പേരിലാണ് കച്ചവടം. അല്ലെങ്കിൽ ഒരു രജിനികാന്ത് സിനിമയിൽ രജിനികാന്തിന്റെ പേരിലാണ് കച്ചവടം. അതുപോലെ സൂര്യയുടെ പേരിലാണ്, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിലാണ് കച്ചവടം.

അതുകൊണ്ട് അവർക്കത് ഡിമാൻഡ് ചെയ്യാം. അഭിനേതാക്കൾ പല തലത്തിലുണ്ട്. എന്നാൽ ഒരു അറിയപ്പെടുന്ന എ ഗ്രേഡ് താരമായി ജീവിക്കുകയെന്നത് വലിയ പ്രശസ്തിയായി തോന്നിയിട്ടുണ്ട്. പക്ഷെ അതൊരു സംവിധായകനില്ല.

ചിലപ്പോൾ എ. ആർ. റഹ്മാൻ പോലെ, അനിരുദ്ധ് പോലെയുള്ള സംഗീത സംവിധായകർക്ക് ഉണ്ടാവുമായിരിക്കാം. പാട്ട് അങ്ങനെ ഒരു സാധനമായത് കൊണ്ട്. എന്നാൽ മറ്റേത് വല്ലാത്ത പ്രിവിലേജായിട്ടുള്ള കാര്യമാണ്,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Privilege Of Main Stream Actors

We use cookies to give you the best possible experience. Learn more