മലയാള സിനിമയിൽ സ്ത്രീ പ്രാധിനിത്യം കുറയുന്നു എന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈയിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന് ചില വിമശങ്ങൾ ഉയർന്നിരുന്നു.
ആ അഭിപ്രായം അത്ര ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സംവിധായകൻ ജിസ് ജോയ് പറയുന്നു. സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും മലയാള സിനിമ അതിന്റെ ഏറ്റവും പുണ്യമായ സമയത്താണെന്നും ജിസ് ജോയ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ അഭിപ്രായം എത്ര ശരിയാണെന്ന് എനിക്കറിയില്ല. കാരണം ഒരാഴ്ചയായി അതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാടുപേർ വിളിച്ചു ചോദിച്ചു. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
പണ്ടൊക്കെ സിനിമ ട്രെൻഡിന് പിന്നാലെ പോവാറുണ്ടെന്ന് പറയാറുണ്ട്. ഇപ്പോൾ അങ്ങനെയല്ല. പ്രേമലു ഇറങ്ങുന്നു അന്വേഷിപ്പിൻ കണ്ടെത്തും ഇറങ്ങുന്നു ഒരാഴ്ച കഴിയുമ്പോൾ ഭ്രമയുഗം ഇറങ്ങുന്നു അതിനൊപ്പം തുണ്ടും മഞ്ഞുമ്മൽ ബോയ്സും ഇറങ്ങുന്നു.
ഒന്ന് ആലോചിച്ചു നോക്കിയേ ഇതെല്ലാം വേറെ വേറേ ഴോണേസാണ്. തമ്മിൽ ഒരു ബന്ധവുമില്ല. വ്യത്യസ്‍തമായ ഒരുപാട് സിനിമകൾ ചെയ്യാൻ സാധ്യതയുള്ള സമയത്താണ്, മലയാള സിനിമയുടെ ഏറ്റവും പുണ്യമായ സമയത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talk About new era OF Malayalam cinema