തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ജിസ് ജോയ് സംവിധാനം ചെയ്ത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തലവൻ മികച്ച പ്രതികരണമായിരുന്നു തിയേറ്ററിൽ നിന്ന് നേടിയത്. തുടർച്ചയായി നമ്മളിലേക്ക് നല്ല സിനിമകൾ വരുന്നത് വലിയൊരു സംഭവമാണെന്നും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം സിനിമകളാണ് മലയാള സിനിമയെ ഇന്ത്യൻ സിനിമകൾക്ക് മുന്നിൽ ഉയർത്തിയതെന്നും ജിസ് പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘തുടർച്ചയായി നമ്മളിലേക്ക് നല്ല സിനിമകൾ വരുക എന്നത് വലിയൊരു സംഭവമാണ്. നമുക്ക് ഉദാഹരണത്തിന് മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും എടുക്കാം. രണ്ടുപേരുടെയും കാര്യം ഒന്നാലോചിച്ചു നോക്കാം, അവരുടെ തുടക്കം ഒന്ന് ആലോചിച്ചു നോക്കാം.
അതായത് ഒരു പടം അരവിന്ദന്റെ കൂടെ ചെയ്ത് അടുത്തത് പോവുന്നത് ജോഷി സാറിന്റെ സെറ്റിലേക്കാണ്. അവിടുന്ന് പോവുന്നത് ഐ.വി ശശി സാറിന്റെ സെറ്റിലേക്കാണ്. പിന്നെ അവിടെ നിന്ന് പത്മരാജന്റെ സെറ്റിലേക്ക്. അങ്ങനെ സിബി മലയിൽ, കമൽ അങ്ങനെ ഈ റൗണ്ട് കഴിയുമ്പോൾ അടുത്ത പത്മരാജന്റെ പടം സെറ്റ് ആയിട്ടുണ്ടാവും.
ഇങ്ങനെയാണ് പോയികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആ സമയത്തെ പടങ്ങൾ കാണുമ്പോൾ എല്ലാം ഒരു രക്ഷയും ഇല്ലാത്ത സിനിമകളാണ്.
ഭീകര റിപ്പീറ്റ് വാല്യൂവുള്ള സിനിമകളാണ് എല്ലാം. അവരുണ്ടാക്കി വെച്ച ആ ഇതിലാണ് നമ്മുടെ മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നത്.
അതായത് ഇന്ത്യൻ സിനിമ മലയാള സിനിമയെ നോക്കികാണുന്ന പ്രൊഫൈൽ കെട്ടിപൊക്കിയത് അവരും അവർക്ക് വന്ന് ചേർന്ന ഭാഗ്യവുമാണെന്ന് ഞാൻ പറയും,’ജിസ് ജോയ് പറയുന്നു.
Also Read: ഇപ്പോൾ റൊമാൻസ് കിട്ടുന്നില്ല, എനിക്കൊന്ന് പ്രണയിക്കാൻ പോലും പറ്റുന്നില്ല: പാർവതി
Content Highlight: Jis Joy Talk About Mammootty And Mohanlal