സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
നിരവധി പരസ്യ ചിത്രങ്ങളും ജിസ് ജോയ് ഒരുക്കിയിട്ടുണ്ട്.മോഹന്‍ലാലിനെ വെച്ച് ചെയ്ത പരസ്യചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്. മൂന്ന് ദിവസം കൊണ്ട് തീര്‍ക്കാവുന്ന പരസ്യമായിരുന്നു അതെന്നും ആദ്യദിവസം ഷൂട്ട് തുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ തന്നോട് ഒരു കാര്യം ആവശ്യപ്പെട്ടെന്നും ജിസ് ജോയ് പറഞ്ഞു.
വൈകുന്നേരം അദ്ദേഹത്തിന് ഒരു അവാര്‍ഡ് ഷോയ്ക്ക് പോകാനുള്ളതുകൊണ്ട് കുറച്ച് നേരത്തെ ഷൂട്ട് നിര്‍ത്താന്‍ പറ്റുമോ എന്നാണ് ചോദിച്ചതെന്നും താന്‍ അത് സമ്മതിച്ചെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസം നേരത്തെ ഷൂട്ട് തുടങ്ങാമെന്ന് വാക്ക് തന്നിട്ടാണ് മോഹന്‍ലാല്‍ പോയതെന്നും ജിസ് ജോയ് പറഞ്ഞു.
അടുത്ത ദിവസം ഒമ്പത് മണിക്ക് പറഞ്ഞ ഷൂട്ട് മോഹന്‍ലാല്‍ പറഞ്ഞതുകൊണ്ട് ഏഴരക്ക് ആക്കിയെന്നും എന്നാല്‍ താന്‍ സെറ്റിലെത്താന്‍ കുറച്ച് വൈകിയെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. അന്ന് രാത്രി എട്ട് മണിക്ക് ഷൂട്ട് തീര്‍ക്കാമെന്ന് മോഹന്‍ലാലിനോട് പറഞ്ഞെന്നും എന്നാല്‍ ഷൂട്ട് തീര്‍ന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു.
അരണിക്കൂറിന് മുകളില്‍ വൈകിയതിന് താന്‍ മോഹന്‍ലാലിനോട് ക്ഷമ ചോദിച്ചെന്നും എന്നാല്‍ 24 മണിക്കൂര്‍ മുന്നേ ഷൂട്ട് തീര്‍ത്തതിന് അദ്ദേഹം തന്നെ അഭിനന്ദിച്ചെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ആ പരസ്യം മൂന്ന് ദിവസം കൊണ്ട് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം കരുതിയെന്നും എന്നാല്‍ താന്‍ രണ്ട് ദിവസം മുന്നേ തീര്‍ക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു. അത്തരം കോംപ്ലിമെന്റുകള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് ജിസ് ജോയ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘ലാലേട്ടനെ വെച്ച് ഒരു ആഡ് ഫിലിം പണ്ട് ചെയ്തിട്ടുണ്ടായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ പുള്ളി എന്നോട് വൈകുന്നേരം നേരത്തെ തീര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്തോ ഒരു അവാര്‍ഡ് ഫങ്ഷന് പോകാന്‍ വേണ്ടിയാണ് ചോദിച്ചത്. അദ്ദേഹത്തിന്റെ സൗകര്യം നോക്കി ഷൂട്ട് ചെയ്യുക എന്ന് മാത്രമാണ് എന്റെ പണി. അന്ന് ലാലേട്ടനെ നേരത്തെ വിട്ടു. പിറ്റേന്ന് ഏഴരക്ക് ഷൂട്ട് തുടങ്ങാമെന്ന് വാക്ക് തന്നാണ് അദ്ദേഹം പോയത്.
അടുത്തദിവസം ഞാന്‍ സെറ്റിലെത്തിയപ്പോള്‍ പത്ത് മിനിറ്റ് ലേറ്റായി. പക്ഷേ, ലാലേട്ടന്‍ ഏഴേ കാലിന് അവിടെയെത്തി. അന്ന് ഏട്ടരക്ക് എല്ലാം തീര്‍ക്കാമെന്ന് ലാലേട്ടനോട് പറഞ്ഞു. പക്ഷേ തീര്‍ന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞു. എല്ലാം കഴിഞ്ഞ് പോകാന്‍ നേരം അരമണിക്കൂര്‍ ലേറ്റായതിന് ഞാന്‍ ലാലേട്ടനോട് സോറി പറഞ്ഞു.
‘അരമണിക്കൂര്‍ നേരത്തെയല്ല, 24 മണിക്കൂര്‍ മുന്നേ ഷൂട്ട് തീര്‍ത്തതിന് കണ്‍ഗ്രാറ്റ്‌സ്’ എന്ന് ലാലേട്ടന്‍ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചു. പുള്ളിയുടെ മറുപടി ‘ഞാന്‍ ഈ കണ്‍സെപ്റ്റ് വായിച്ചപ്പോള്‍ മിനിമം മൂന്ന് ദിവസം കൊണ്ട് തീര്‍ക്കേണ്ട ഒന്നായി തോന്നി. മോന്‍ ഇത് രണ്ട് ദിവസം കൊണ്ട് തീര്‍ത്തു. അതിനാണ് കണ്‍ഗ്രാറ്റ്‌സ് തന്നത്’ എന്നായിരുന്നു പറഞ്ഞത്. എനിക്ക് അതൊക്കെ വലിയ അവാര്‍ഡ് പോലെയാണ് തോന്നിയത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy shares an incident with Mohanlal during an Ad film shoot