ബിജു മേനോന് അഭിനയിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. താരത്തിന്റെ സ്റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ച് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.
അയ്യപ്പനും കോശിയും കണ്ടാല്‍ അത് മനസിലാകുമെന്നും ബിജു മേനോനൊപ്പം പിടിച്ചു നില്‍ക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ അതില്‍ വലിയ എഫേര്‍ട്ട് ഇട്ടിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ബിജു മേനോന്‍ എന്ന നടന് ഏത് കഥാപാത്രവും അഭിനയിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ല. അദ്ദേഹത്തിന്റെ സ്റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
അയ്യപ്പനും കോശിയുമൊക്കെ കണ്ടാല്‍ നമുക്ക് അത് മനസിലാകും. പൃഥ്വിരാജ് അതില്‍ വലിയ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. അതുകൊണ്ടാകും അയ്യപ്പനും കോശിയും കാണുമ്പോള്‍ എനിക്ക് പൃഥ്വിയോട് റെസ്പെക്ട് തോന്നുന്നത്. അവന്‍ ആ സിനിമയില്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്.
അവസാനം രാജു തോറ്റു കൊടുക്കുകയാണ്. അവന്‍ വലിയ മാസ് പടങ്ങള്‍ ചെയ്യുന്ന ആളാണ്. ഒരുപക്ഷെ ബിജു മേനോനേക്കാള്‍ വലിയ മാസ് പടങ്ങള്‍ ചെയ്യുന്നത് രാജുവാണ്. അങ്ങനെയൊരു ആര്‍ട്ടിസ്റ്റ് അയ്യപ്പന്റെ മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നത് ചെറിയ കാര്യമല്ല,’ ജിസ് ജോയ് പറഞ്ഞു.
ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് ഒരുക്കിയ ഏറ്റവും പുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിക്കുന്ന ചിത്രമാണിത്.
Content Highlight: Jis Joy Says That Prithviraj Sukumaran Who Is Doing Big Mass Films Had To Lose To Biju Menon