സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ഫീൽഗുഡ് സിനിമയുടെ സംവിധായകൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന സംവിധായകനാണ് ജിസ് ജോയ്.
സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ഫീൽഗുഡ് സിനിമയുടെ സംവിധായകൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന സംവിധായകനാണ് ജിസ് ജോയ്.
എന്നാൽ അവസാനമിറങ്ങിയ തലവൻ എന്ന സിനിമയിലൂടെ ത്രില്ലറും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായി മാറാൻ തലവന് സാധിച്ചു.
ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഈ സിനിമ നേടിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
തലവൻ ഓ.ടി.ടി ഇറങ്ങിയ ശേഷം നിരവധിയാളുകൾ തനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് പറയുകയാണ് ജിസ് ജോയ്. ബോളിവുഡിലെ ചില നടന്മാരും സംവിധായകരും തന്നെ വിളിച്ചിരുന്നുവെന്നും അതിൽ കെ.ജെ.എഫിന്റെ ഡയറക്ടർ പ്രശാന്ത് നീലുമുണ്ടായിരുന്നുവെന്നും ജിസ് ജോയ് പറഞ്ഞു. ഓ.ടി.ടി ഉള്ളതുകൊണ്ട് നിരവധിയാളുകളിലേക്ക് സിനിമ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തലവൻ ഇറങ്ങിയ ശേഷം എവിടെ നിന്നൊക്കെയായാണ് ഫോൺ കോളുകൾ വരുന്നത്. യു.കെയിൽ നിന്ന് വരുന്നുണ്ട്, ജി.സി.സിയിൽ നിന്നും വരുന്നുണ്ട്. അങ്ങനെ ഒരുപാടാളുകൾ വിളിച്ചിരുന്നു. ബോളിവുഡിലെ നടന്മാർ ബോളിവുഡിലെ സംവിധായകർ അങ്ങനെ എത്രയോപേർ. എന്തിന് കെ.ജി.എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീൽ മെസേജ് അയച്ച ഒരാളാണ്. ഒ.ടി.ടി ഉള്ളതുകൊണ്ട് ഒരുപാടാളുകളിലേക്ക് നമ്മുടെ സിനിമയെത്തും. അതിനൊരു റെസ്ട്രിക്ഷൻ ഉണ്ടാവില്ലല്ലോ. നമ്മൾ നമ്മുടെ നാട്ടിൽ തന്നെ സിനിമ ചെയ്താൽ മതിയല്ലോ,’ജിസ് ജോയ് പറയുന്നു.
അതേസമയം തലവന്റെ വിജയത്തിന് ചിത്രത്തിനൊരു രണ്ടാംഭാഗവും അണിയപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരുന്നത്.
Content Highlight: Jis Joy Says That Prashanth Neel Text Him After Watching Thalavan Movie