തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ആസിഫ് അലി-ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച തലവന്‍. ജിസ് ജോയും ആസിഫും നാലാം തവണ ഒന്നിക്കുന്ന ചിത്രമാണ് തലവന്‍. സ്ഥിരം ഫീല്‍ ഗുഡ് ഴോണറില്‍ നിന്ന് മാറി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ഇത്തവണ ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ട പലരും എടുത്തു പറയുന്ന പ്രകടനമാണ് കോട്ടയം നസീറിന്റേത്. സി.പി.ഓ രഘു എന്ന കഥാപാത്രം ഗംഭീരമായാണ് നസീര്‍ ചെയ്തുവെച്ചത്.
കഥാപാത്രത്തിന്റെ മീറ്റര്‍ ഒരിടത്തും താഴാതെ ഗംഭീരമായാണ് നസീര്‍ ചെയ്തതെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. കഥാപാത്രത്തിന്റെ ചിരിയില്‍ പോലും കണ്‍ട്രോള്‍ഡ് ആയിട്ടാണ് നസീര്‍ ചെയ്തതെന്നും ജിസ് ജോയ് പറഞ്ഞു. പല സീനിലും നസീറിനിട്ട് ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നിയെന്ന് ആസിഫ് തന്നോട് പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
‘പുള്ളിയെപ്പറ്റി പറഞ്ഞാല്‍ ഈ സിനിമയില്‍ കോട്ടയം നസീര്‍ എന്ന നടനില്ല, ആ ക്യാരക്ടര്‍ മാത്രമേയുള്ളൂ. ഫേസ്ബുക്കിലെ പല സിനിമാഗ്രൂപ്പിലും ഞാനുണ്ട്. അതിലൊക്കെ നസീറിക്കയുടെ ഓരോ മൂവ്‌മെന്റിനെപ്പറ്റിപ്പോലും സംസാരിക്കുന്നത് കണ്ടു. പുള്ളി നടത്തത്തിലും നോട്ടത്തിലുമൊക്കെ ആ കഥാപാത്രത്തില്‍ തന്നെയായിരുന്നു. ചിരിക്കുന്നത് പോലും വളരെ ലൈറ്റായിട്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഒരു പ്രസ്മീറ്റില്‍ ഞാന്‍ ആസിഫിനോട് ഈ കാര്യം ചോദിച്ചു. നസീറിക്ക എങ്ങനെയുണ്ടായിരുന്നു എന്ന്. ആസിഫ് എനോനട് പറഞ്ഞത് ‘സത്യം പറഞ്ഞാല്‍ നസീറിക്കക്ക് ഒരു കുത്ത് വെച്ച് കൊടുക്കാനാണ് എനിക്ക് തോന്നിയത്’ എന്നാണ്. അതായത് പുള്ളിയുടെ കൂടെ അഭിനയിച്ച ആസിഫിന് പോലും നസീറിക്കയുടെ ചൊറിയന്‍ സ്വഭാവം കണ്ടിട്ട് ഇറിറ്റേഷന്‍ തോന്നിയിട്ടുണ്ട്. ആ ക്യാരക്ടറിനെ അവതരിപ്പിക്കുന്നതില്‍ പുള്ളി വിജയിച്ചു എന്ന് തന്നെ പറയാം,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy saying the comment of Asif Ali about the perfomance of Kottayam Nazeer in Thalavan movie