തലവന്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ആസിഫ് അലിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഷൂട്ട് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞാണ് ആസിഫ് ജോയിന്‍ ചെയ്തതെന്നും പതിവിനെക്കാള്‍ ടെന്‍ഷന്‍ ആസിഫിന്റെ മുഖത്ത് കണ്ടെന്നും ജിസ് ജോയ് പറഞ്ഞു. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകളില്‍ ആസിഫിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോഴൊന്നും ഇത്രക്ക് ടെന്‍ഷനായി കണ്ടിട്ടില്ലെന്നും ജിസ് ജോയ് പറഞ്ഞു.
എന്താണ് ഈ ടെന്‍ഷന്റെ കാരണമെന്ന് ആലോചിച്ചപ്പോള്‍ ബിജു മേനോനുമോത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ കാരണമാണ് അവന്‍ ടെന്‍ഷനടിച്ചതെന്ന് മനസിലായെന്നും ജിസ് ജോയ് പറഞ്ഞു. ബിജു മേനോനെപ്പോലെ ഒരു നടന്റെ കൂടെ പെര്‍ഫോം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ചിന്തിച്ചത് കൊണ്ടാണ് അങ്ങനെ ടെന്‍ഷനടിച്ചതെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ആസിഫിന് ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ എല്ലാം നല്ല പേടിയുണ്ടാകാറുണ്ട്. ഈ സിനിമയുടെ പൂജയുടെ സമയം തൊട്ട് ബിജു മേനോന്‍ കൂടെയുണ്ട്. ആസിഫ് ആ സമയത്ത് വിദേശത്ത് ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു. ആറ് ദിവസം കഴിഞ്ഞാണ് അവന്‍ ജോയിന്‍ ചെയ്തത്. അപ്പോള്‍ മുതല്‍ അവന്റെ മുഖത്ത് വല്ലാത്ത ടെന്‍ഷനുണ്ടായിരുന്നു. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും സിനിമയിലൊന്നും ഈ ടെന്‍ഷന്‍ ഞാന്‍ കണ്ടിട്ടില്ല.
എന്താണ് കാര്യമെന്ന് ആലോചിച്ചപ്പോഴാണ് കാരണം മനസിലായത്. ബിജു ചേട്ടനുമായി ആസിഫിന് കട്ട കോമ്പറ്റീഷന്‍ കൊടുക്കേണ്ട സീനുകളുണ്ട്. ബിജു ചേട്ടനെപ്പറ്റി അറിയാമല്ലോ, കൂടെ ആര് അഭിനയിച്ചാലും അവരെക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യും. അതിന്റെ പേടിയായിരുന്നു അവന്.
രണ്ട് പേരുടെയും ഈഗോ പൊട്ടി അടിയാവുന്ന സീന്‍ എങ്ങനെ ചെയ്യുമെന്നൊക്കെ കുറെ ടെന്‍ഷനടിച്ചു. ആസിഫ് ജോയിന്‍ ചെയ്ത് അഞ്ചാമത്തെ ദിവസമാണ് ആ സീന്‍ എടുത്തത്. പക്ഷേ ആ സീനില്‍ അവനാണ് ഏറ്റവും സ്‌കോര്‍ ചെയ്തത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy saying that Asif got tensed when he joined the sets of Thalavan