| Tuesday, 4th June 2024, 1:37 pm

മഞ്ഞുമ്മല്‍ ബോയ്‌സിന് അയാള്‍ ചെയ്ത റിവ്യൂ കണ്ട് ഞാന്‍ ഞെട്ടിപ്പോയി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സിനിമകള്‍ക്ക് മോശം റിവ്യൂ വന്നാല്‍ അത് ഭയങ്കരമായി ആ സിനിമയെ ബാധിക്കുമെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. കാണണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന പ്രേക്ഷകനെ അത്തരം റിവ്യൂകള്‍ സ്വാധീനിക്കുമെന്നും ജിസ് ജോയ് പറഞ്ഞു. എല്ലാവരും നല്ലത് മാത്രം പറയുന്ന സിനിമകള്‍ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂവെന്നും അത്തരിത്തലുള്ള സിനിമകളാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സുമെന്ന് ജിസ് ജോയ് പറഞ്ഞു.

മലയാളസിനിമയുടെ മുന്നോട്ടുള്ള കുതിപ്പില്‍ എക്കാലവും നന്ദിപൂര്‍വം സ്മരിക്കേണ്ട സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്നും കളക്ഷന്‍ എന്ന കാര്യം മാറ്റി നിര്‍ത്തി നോക്കിയാല്‍ കേരളത്തിന് പുറത്ത് അത്രയും സ്വാധീനമുണ്ടാക്കിയ സിനിമ വേറെ ഉണ്ടാവില്ലെന്നും ജിസ് ജോയ് പറഞ്ഞു.

എല്ലാ തമിഴ് സിനിമയെയും വിമര്‍ശിക്കുന്ന ബ്ലൂ സട്ടൈ മാരന്‍ പോലും മഞ്ഞുമ്മലിന് പോസിറ്റീവ് റിവ്യൂ പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.

‘റിവ്യൂ എന്ന കാര്യം സിനിമയെ ഭയങ്കരമായി സ്വാധീനിക്കും എന്നത് സത്യമാണ്. അതിപ്പോള്‍ നല്ല സിനിമകള്‍ക്ക് ആരെങ്കിലും മോശം റിവ്യൂ വന്നാല്‍ ആ സിനിമയെ മോശമായി ബാധിക്കും. കാണണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന പ്രേക്ഷകനെ അത്തരം റിവ്യൂ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എല്ലാ പ്രേക്ഷകരും നല്ലത് മാത്രം പറയുന്ന സിനിമകള്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകുള്ളൂ. അത്തരത്തിലുള്ള സിനിമകളാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും.

മഞ്ഞുമ്മല്‍ ബോയ്‌സ് പോലെ കേരളത്തിന് പുറത്ത് ഇത്രയേറെ ഇംപാക്ട് ഉണ്ടാക്കിയ സിനിമ ഈയടുത്ത് വന്നിട്ടില്ല. മലയാളസിനിമയുടെ മുന്നോട്ടുള്ള കുതിപ്പില്‍ മഞ്ഞുമ്മല്‍ ബോയ്‌സിനോട് ഇന്‍ഡസ്ട്രി താങ്ക്ഫുള്ളായിരിക്കും. 200 കോടിക്കടുത്ത് കളക്ഷന്‍ നേടി എന്നതിനെക്കാള്‍ ആ സിനിമ അച്ചീവ് ചെയ്ത വേറെ കാര്യങ്ങളുണ്ട്.

ബ്ലൂ സട്ടൈ മാരന്‍ ആ സിനിമക്ക് ചെയ്ത റിവ്യൂ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. തമിഴിലെ എല്ലാ സിനിമകളും കീറിമുറിച്ച് വിമര്‍ശിക്കുന്ന ബ്ലൂ സട്ടൈ മാരനെക്കൊണ്ട് പോലും കംപ്ലീറ്റ് പോസിറ്റീവ് പറയിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. മഞ്ഞുമ്മല്‍ ബോയ്‌സ് ആ കാര്യത്തില്‍ വിജയിച്ചു,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy about the review of Manjummel Boys by Blue Sattai Maran

Latest Stories

We use cookies to give you the best possible experience. Learn more