മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ സ്ഫടികത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
വെറുമൊരു അടിപ്പടം മാത്രമല്ല സ്ഫടികമെന്നും എല്ലാ പ്രേക്ഷകരെയും ഇമോഷണലി ഹുക്ക് ചെയ്യുന്ന സിനിമയാണെന്നും ജിസ് ജോയ് പറഞ്ഞു. അതുപോലൊരു സിനിമ പിന്നീട് എന്തുകൊണ്ടാണ് മലയാളത്തില്‍ വരാത്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു.
ഫൈറ്റ് കൊണ്ട് ത്രില്ലടിപ്പിക്കുമ്പോഴും പാട്ടുകള്‍ കൊണ്ട് ആകര്‍ഷിച്ചിട്ടുള്ള സിനിമയാണ് സ്ഫടികെമന്ന് ജിസ് ജോയ് പറഞ്ഞു. ആ സിനിമയുടെ ആത്മാവ് അത് പറയുന്ന മെസേജാണെന്നും എത്ര പേരെ ആ സിനിമ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും എല്ലാം ഇത്രയേറെ സ്വാധീനിച്ച മറ്റൊരു സിനിമ ഉണ്ടാകില്ലെന്നും ജിസ് ജോയ് പറഞ്ഞു.
‘സ്ഫടികം എന്ന സിനിമയെ വെറുമൊരു അടിപ്പടമായി കാണുന്ന പലരും ഉണ്ട്. പക്ഷേ അതിനെക്കാളൊക്കെ കാണുന്നവരെയെല്ലാം ഇമോഷണലി ഹുക്ക് ചെയ്യുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ്. അതുപോലൊരു സിനിമ പിന്നീട് എന്തുകൊണ്ട് മലയാളത്തില്‍ വന്നിട്ടില്ല എന്ന ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഫൈറ്റ് കൊണ്ട് ത്രില്ലടിപ്പിക്കുമ്പോഴും അതിലെ പാട്ടുകള്‍ കൊണ്ട് നമ്മളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്.
ആ സിനിമയുടെ സോള്‍ എന്ന് പറയുന്നത് ഏറ്റവുമവസാനം അത് തരുന്ന മെസേജാണ്. എത്ര പേരെ ആ സിനിമ സ്വാധീനിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ച് നോക്ക്. എത്ര കുട്ടികളെ ആ സിനിമ സ്വാധീനിച്ചിട്ടുണ്ടാകും?, എത്ര രക്ഷിതാക്കളെയും അധ്യാപകരെയും ആ സിനിമ സ്വാധീനിച്ചിട്ടുണ്ടാകും? അതൊക്കെ കൊണ്ടാണ് ഇന്നും ആ സിനിമ നമുക്ക് പ്രിയപ്പെട്ടതാകുന്നത്,’ ജിസ് ജോയ് പറഞ്ഞു.