| Sunday, 19th December 2021, 5:55 pm

ഇന്ന് ഒരുത്തന്‍ ഷോര്‍ട്ട് ഫിലിമുമായിട്ട് വന്നു, പൊളി സാനം, ജോസേട്ടന്റെ മോനാടാ ലിജോ ജോസ് പെല്ലിശ്ശേരി; 15 വര്‍ഷം മുന്‍പ് ജയസൂര്യ പറഞ്ഞത് ഓര്‍ത്തെടുത്ത് ജിസ് ജോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമകാലിക സംവിധായകരില്‍ വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010 ല്‍ നായകന്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം എട്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മലയാള സിനിമയിലെ ശ്രദ്ധേയമായ സാനിധ്യമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു.

തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സമകാലിക സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പെല്ലിശ്ശേരിയെ പറ്റി ജയസൂര്യയുടെ ഒരു ഫോണ്‍കോള്‍ ജിസ് ജോയി ഓര്‍മിച്ചെടുത്തത്.

’15 വര്‍ഷം മുന്‍പ് ജയസൂര്യ വിളിച്ചിട്ട് പറഞ്ഞു. ഇന്ന് ഒരുത്തന്‍ ഒരു ഷോര്‍ട്ട് ഫിലിമുമായിട്ട് എന്റെയടുത്ത് വന്നു. ഉഗ്രനാണ് ഉഗ്രന്‍, പൊളി സാനം. ഞാനവന്റെ പേര് മറന്നു പോയി. ജോസേട്ടനില്ലേ പെല്ലിശ്ശേരി, ജോസേട്ടന്റെ മോനാടാ, ലിജോ ജോസ് പെല്ലിശ്ശേരി,’ ജിസ് ജോയ് പറഞ്ഞു.

പെല്ലിശ്ശേരിയുടെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയുടെ ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ അസഭ്യവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മികച്ച സൃഷ്ടിയായിട്ട് തന്നെയാണ് ചുരുളി വിലയിരുത്തപ്പെട്ടത്.

മമ്മൂട്ടിയെ നായകനാക്കി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാണ് ഇനി പെല്ലിശ്ശേരിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jis joy about lijo jose pellisseri

We use cookies to give you the best possible experience. Learn more