|

'ബ്ലൂ ഇസ് ദി വാമെസ്റ്റ് കളര്‍':മെക്‌സിക്കന്‍ അപാരതയുടെ കെ.എസ്.യു വേര്‍ഷനുമായി ജിനോ ജോണ്‍; ചിത്രം നിര്‍മിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്യാമ്പസുകളെ ഇളക്കി മറിച്ച മെക്‌സിക്കന്‍ അപാരത എന്ന സിനിമ ഇറങ്ങിയപ്പോള്‍ തന്നെ നിരവധി ആരോപണങ്ങള്‍ ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജിനോ ജോണ്‍ എന്ന കെ.എസ്.യു പ്രവര്‍ത്തകന്റെ “യഥാര്‍ത്ഥ” കഥ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെതായി അവതരിപ്പിക്കുകയായിരുന്നെന്നായിരുന്നു പ്രധാന ആരോപണം.

മഹാരാജാസ് കോളെജില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിരുന്ന എസ്.എഫ്.ഐയുടെ കുത്തക അവസാനിപ്പിച്ച് കോളെജ് ചെയര്‍മാന്‍ സ്ഥാനം കയ്യടക്കിയ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു ജിനോ ജോണ്‍. ഇപ്പോള്‍ മെക്‌സിക്കന്‍ അപാരതക്ക് ആധാരമായ “യഥാര്‍ത്ഥ കഥ” ജിനോ ജോണ്‍ തന്നെ സിനിമയാക്കുകയാണ്.


Also Read കാണുന്നവരെയെല്ലാം പ്രതിയാക്കരുത്: നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം


“ബ്ലൂ ഇസ് ദി വാമെസ്റ്റ് കളര്‍” എന്ന പേരില്‍ ജിനോ തന്നെ നായകനായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് നിര്‍മിക്കുക എന്നാണ് സൂചന. കൂടാതെ ചിത്രത്തില്‍ കോണ്‍ഗ്രസിന്റെ ചില യുവ എം.എല്‍.എമാരും അഭിനയിക്കും.

മെക്‌സിക്കന്‍ അപാരതയില്‍ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും ബ്ലൂ ഇസ് ദി വാമെസ്റ്റ് കളര്‍ അവതരിപ്പിക്കുക എന്നാണ് ജിനോ ജോണ്‍ പറയുന്നത്. നിലവില്‍ ജിനോ സംവിധാനം ചെയ്യുന്ന വായില്ലാകുന്നിലപ്പന്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും ബ്ലൂ ഇസ് ദി വാമെസ്റ്റ് കളറിന്റെ ചിത്രീകരണം ആരംഭിക്കുക.