ന്യൂദല്‍ഹി: പഞ്ചാബ്,ഹരിയാന ഹൈക്കോടതികളില്‍ ഹരജി ഫയല്‍ ചെയ്യാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്.ടെലികോം യൂണിറ്റിന്റെ ടവറുകളും ടെലികോം ഇന്‍ഫ്രാസ്ട്രക്ചറും വ്യാപകമായി തകര്‍ക്കപ്പെടുന്നതിന് പിന്നാലെയാണ് കമ്പനി കോടതിയിലേക്ക് നീങ്ങുന്നത്.
ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്. ജിയോയ്‌ക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതത്തെ അപകടത്തിലാക്കുമെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ ‘ബിസിനസ്സ് എതിരാളികള്‍’ ആണ് നാശനഷ്ടത്തിന് പിന്നില്‍ എന്നാണ് ജിയോയുടെ ആരോപണം.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉറപ്പുമായി നേരത്തെ റിലയന്‍സ് രംഗത്തെത്തിയിരുന്നു. കരാര്‍ കൃഷിയിലേക്ക് തങ്ങളില്ലെന്നും കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നുമാണ് റിലയന്‍സ് പറഞ്ഞിരിക്കുന്നത്.
കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്നും കമ്പോളവിലയില്‍ കുറച്ച് കൃഷിവിളകള്‍ സംഭരിക്കില്ലെന്നുമാണ് നിലവില്‍ റിലയന്‍സ് പറയുന്നത്.
റിലയന്‍സ് ജിയോക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റിലയന്‍സ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. പഞ്ചാബില്‍ ജിയോ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് റിലയന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം റിലയന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക