| Friday, 30th March 2018, 5:40 pm

ജിയോ പ്രൈം അവസാനിക്കുന്നു... ഇനിയെന്ത് !?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ഇനി അടുത്ത പ്രഖ്യാപനം എന്താണെന്നറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് ജിയോ ഉപഭോക്താക്കള്‍.

കഴിഞ്ഞ വര്‍ഷം 99 രൂപയ്ക്ക് ജിയോ പ്രൈമില്‍ അംഗത്വമെടുക്കുമ്പോള്‍ മുകേഷ് അംബാനി പറഞ്ഞത് ഈ ആനുകൂല്യം 2018 മാര്‍ച്ച് 31 വരെയെന്നാണ് എന്നാല്‍, എന്നാല്‍ മാര്‍ച്ച് 31 ന് ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ഇനി അടുത്ത പ്രഖ്യാപനമെന്തെന്ന് ആര്‍ക്കും അറിയില്ല, സേവനങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടു പോകുമെന്നോ…കൂടുതല്‍ തുക ഈടാക്കുമെന്നോ കണ്ടറിഞ്ഞ് കാണാം.


Also Read:  വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നു; പുതിയ നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍-വി


എന്തായാലും, പ്രൈം നീട്ടികെണ്ടു പോവുകയോ, എല്ലെങ്കില്‍ അതിന് സമാനമായ മികച്ചമറ്റ് ഓഫറുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ പ്രൈം മെമ്പര്‍ഷിപ്പിന്റ കാലാവധി അവസാനിച്ചാലും ഉപഭോക്താക്കള്‍ നിലവില്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കുന്ന ഓഫറിന്റെ കാലവധി കഴിയുന്നതുവരെ ആനുകൂല്യം ലഭിക്കും.

പുതിയ ഓഫറുകള്‍ ലഭിക്കണമെങ്കില്‍ പ്രൈം മെമ്പര്‍ഷിപ്പ് അനിവാര്യമാണ്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മറ്റ് ഇന്റര്‍നെറ്റ് ദാതാക്കളെ അപേക്ഷിച്ച് 20 ശതമാനം താഴ്ന്ന നിരക്കില്‍ ഡാറ്റാ ഉപയോഗിക്കാം. ജിയോ മൂവീസ്, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ ന്യൂസ് എന്നീ ആപ്പുകളെല്ലാം തന്നെ പ്രൈം ഉപഭേക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്.

Watch This Video:

We use cookies to give you the best possible experience. Learn more